ആക്രമികൾ കവർന്ന പഞ്ചലോഹ വിഗ്രഹം സമീപത്തെ തോട്ടിൽ, അത്ഭുതമല്ല; ആലപ്പുഴയിൽ സംഭവിച്ചത് മറ്റൊന്ന്
ചെങ്ങന്നൂര്‍: വിഗ്രഹ നിര്‍മ്മാണശാല ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവര്‍ന്നുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ്. ഇവിടെ കാണാതായെന്ന് പറയപ്പെടുന്ന വിഗ്രഹം സമീപത്തെ തോട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി. സ്ഥാപനത്തില്‍ ആക്രമണം നടത്തിയ മൂന്‍ ജീവനക്കാരനെ കുടുക്കുന്നതിന് വേണ്ടി ഉടമകള്‍ കളിച്ച കളിയായിരുന്നു അത്. വിഗ്രഹം കാണാതായെന്ന പരാതി ഉയര്‍ന്നാല്‍ കവര്‍ച്ച കേസില്‍ മുന്‍ ജീവനക്കാരനെ കുടുക്കാനായേക്കും എന്ന് കരുതിയാണ് വ്യാജ പരാതി ഉന്നയിച്ചത്.

സ്ഥാപനം ആക്രമിച്ച് രണ്ട് കോടി വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവര്‍ന്നു എന്നായിരുന്നു ഉഉകള്‍ ഉന്നയിച്ച പരാതി. ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ച വിഗ്രഹമാണ് കവര്‍ന്നതെന്നായിരുന്നു പരാതി. ആക്രമണത്തിന് പിന്നില്‍ മുന്‍ ജീവനക്കാരനായ സോണിയാണെന്നായിരുന്നു ഉഉകളായ മഹേഷ് പണിക്കരുടെയും പ്രകാശ് പണിക്കരുടെയും ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് വിഗ്രഹ മോഷണ കേസില്‍ ആദ്യമേ സംശയം പ്രകടിപ്പിച്ചിരുന്നു.
രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണത്തില്‍ നിര്‍മ്മിച്ച വിഗ്രഹമാണ് മോഷണം പോയതെന്ന് ഉടമകള്‍ പറഞ്ഞതോടെ സ്ഥലത്ത് ഫോറന്‍സിക്ക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡ് ഉള്‍പ്പടെയുള്ളവ വന്ന് പരിശോധന നടത്തിയിരുന്നു. ഇതിനിടെ സംശയം തോന്നിയ പൊലീസ് ഉഉകളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പരാതിയാണെന്നും തങ്ങളുണ്ടാക്കിയ കഥയാണ് മോഷണമെന്നും മനിസിലായത്. മുന്‍ ജീവനക്കാരനെ കുടുക്കുന്നതിന് വേണ്ടിയാണ് വ്യാജ പരാതി നല്‍കിയതെന്ന് ഉടമകള്‍ മൊഴി നല്‍കി.
തുടര്‍ന്ന് ഇവരുടെ മൊഴി അനുസരിച്ച് തോട്ടില്‍ നടത്തിയ പരിശോധനയിലാണ് വിഗ്രഹം കണ്ടെടുത്തത്. എന്നാല്‍ ഈ വിഗ്രഹത്തിന് രണ്ട് കോടിയുടെ മൂല്യമില്ലായിരുന്നു. വെറും 14 ഗ്രാം സ്വര്‍ണം മാത്രമാണ് വിഗ്രഹത്തില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, സ്ഥാപനം ആക്രമിച്ച സംഭവത്തില്‍ മുന്‍ ജീവനക്കാരനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications