ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ ആരും പ്രതീക്ഷിക്കാത്ത അട്ടിമറിയോ, യുഡിഎഫിന്റെ സര്‍പ്രൈസ് നീക്കം; സാധ്യതകള്‍ ഇങ്ങനെ

Google Oneindia Malayalam News

ആലപ്പുഴ: ഇടതുപക്ഷം എന്നും ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ജില്ലയാണ് ആലപ്പുഴ. ഇടതുപക്ഷത്തിന് എല്ലാ കാലത്തും സ്വാധീനമുറപ്പിക്കുന്ന ഈ ജില്ലയില്‍ വമ്പന്‍ മാറ്റങ്ങളുമായാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മൂന്ന് മന്ത്രിമാരെ പുറത്തുനിര്‍ത്തിയാണ് എല്‍ഡിഎഫ് ഇത്തവണ ആലപ്പുഴയില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

വിജയം ഉറപ്പെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ഇങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നത്. എന്നാല്‍ ഇത്തവണ ആലപ്പുഴയുടെ കാര്യത്തില്‍ യുഡിഎഫും വലിയ ആത്മവിശ്വാസത്തിലാണ്. ഈ തിരഞ്ഞെടുപ്പില്‍ അട്ടിമറി േേനനാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

യുഡിഎഫ് നീക്കം

യുഡിഎഫ് നീക്കം

ഇത്തവണ അട്ടിമറി വിജയം നേടുന്നതിനായി വമ്പന്‍ നീക്കങ്ങളാണ് യുഡിഎഫ് പാളയത്തില്‍ നിന്ന് നീക്കം നടത്തിയിരിക്കുന്നത്. പരിചയസമ്പന്നരെയും ഒപ്പം യുവനിരയെയും രംഗത്തിറക്കി ജില്ല പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഈ കണക്കുകൂട്ടലുകള്‍ എത്രത്തോളം പ്രതിഫലിക്കുമെന്ന് കണ്ടറിയണം.

2016 തിരഞ്ഞെടുപ്പ്

2016 തിരഞ്ഞെടുപ്പ്

2016ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ഒന്‍പതില്‍ എട്ട മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചു. ഇതില്‍ യുഡിഎഫിന്റെ ചെങ്ങന്നൂര്‍ സീറ്റ് പിടിച്ചെടുക്കാനും സാധിച്ചു. യുഡിഎഫിന് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രം നിലനിര്‍ത്താന്‍ സാധിച്ചു. എന്നാല്‍ പിന്നീട് നടന്ന അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.

അരൂര്‍ ഉപതിരഞ്ഞെടുപ്പ്

അരൂര്‍ ഉപതിരഞ്ഞെടുപ്പ്

എഎന്‍ ആരിഫ് ലോക്‌സഭയിലേക്ക് പോയതോടെ ഒഴിവു വന്ന ആരൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ ഇടത് കോട്ട പിടിച്ചടക്കി. ഇതോടെ എല്‍ഡിഎഫ് ആറ്, യുഡിഎഫ് രണ്ട് എന്നീ നിലയില്‍ എത്തി. കുട്ടനാട് എംഎല്‍എയായിരുന്ന തോമസ് ചാണ്ടി അന്തരിച്ചെങ്കിലും നിയമസഭയുടെ കാലാവധി തീരാറായതിനാല്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല.

മത്സരരംഗത്തുള്ള സിറ്റിംഗ് എംഎല്‍എമാര്‍

മത്സരരംഗത്തുള്ള സിറ്റിംഗ് എംഎല്‍എമാര്‍

ഇത്തവണ ആലപ്പുഴ ജില്ലയില്‍ ഇരുമുന്നണികളിലുമായി നാല് എംഎല്‍എമാര്‍ മാത്രമാണ് മത്സര രംഗത്തുള്ളത്. ഷാനിമോള്‍ ഉസ്മാന്‍, രമേശ് ചെന്നിത്തല, സജി ചെറിയാന്‍, യു പ്രതിഭ, എന്നിവരാണ് അവര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച് കയറിയ മണ്ഡലങ്ങളില്‍ എല്ലാം തന്നെ ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നത്.

യുഡിഎഫിന്റെ പ്രതീക്ഷ

യുഡിഎഫിന്റെ പ്രതീക്ഷ

ഇത്തവണ ഒരു അട്ടിമറി നടത്താനാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്, മന്ത്രിമാര്‍ മാറിനിന്നതോടെ ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. ഇത്തവണ എല്‍ഡിഎഫിന് കാര്യങ്ങള്‍ അത്ര എളുപ്പമായേക്കില്ലെന്നാണ് വിലയിരുത്തല്‍. ഒരു അട്ടിമറി സാധ്യത ഒരിക്കലും ഈ മണ്ഡലത്തില്‍ തള്ളിക്കളയാനാവില്ല.

വനിതകള്‍ മത്സരിക്കുന്ന മണ്ഡലം

വനിതകള്‍ മത്സരിക്കുന്ന മണ്ഡലം

ഇത്തവണ വനിതകള്‍ മത്സരിക്കുന്ന കായംകുളം, അരൂര്‍ എന്നീ മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നടക്കുന്നത്. അരൂര്‍ തിരിച്ചുപിടിക്കാന്‍ ഗായിക ദലീമയെയാണ് എല്‍ഡിഎഫ് ഇറക്കിയത്. കഴിഞ്ഞ തവണ പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താന്‍ ഷാനിമോളെ തന്നെയാണ് യുഡിഎഫ് രംഗത്തിറക്കിയത്.

കായംകുളത്ത്

കായംകുളത്ത്

ജില്ലയില്‍ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കായംകുളം. സിറ്റിംഗ് എംഎല്‍എയായ യു പ്രതിഭയെ തന്നെ എല്‍ഡിഎഫ് വീണ്ടും രംഗത്തിറക്കിയപ്പോള്‍ മണ്ഡലത്തില്‍ എറെ സുപരിചിതയായ അരിത ബാബുവിനെയാണ് യുഡിഎഫ് മണ്ഡലം പിടിച്ചെടുക്കാന്‍ നിയോഗിച്ചത്. ബിഡിജെഎസ് വൈസ് പ്രസിഡന്റ് പി പ്രദീപ് ലാലിനെയാണ് മണ്ഡലം പിടിക്കാന്‍ എന്‍ഡിഎ രംഗത്തിറക്കിയത്.

നാല് മണ്ഡലങ്ങള്‍

നാല് മണ്ഡലങ്ങള്‍

ഹരിപ്പാടിനെ പുറമെ ആമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, അരൂര്‍ എന്നീ മണ്ഡലങ്ങളാണ് യുഡിഎഫ് എറെ പ്രതീക്ഷ വയ്ക്കുന്നത്. എന്നാല്‍ ഇതിനെ ചെറുക്കാനുള്ള നീക്കം എല്‍ഡിഎഫ് പാളയത്തിലും നടക്കുന്നുണ്ട്. ഈഴവ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള ആലപ്പുഴയില്‍ ബിഡിജെഎസ് ബന്ധത്തിലൂടെ വോട്ടുയര്‍ത്താനാകുമെന്നാണ് എന്‍ഡിഎ കണക്കുകൂട്ടുന്നത്.

ചെങ്ങന്നൂരില്‍

ചെങ്ങന്നൂരില്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ശ്രദ്ധേയമായ നേട്ടം കൈവശപ്പെടുത്തിയ മണ്ഡലമാണ് ചെങ്ങന്നൂര്‍. കഴിഞ്ഞ തവണ വോട്ടുവിഹിതം ഇരട്ടിയാക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. സി്റ്റിംഗ് എംഎല്‍എ അടക്കം മത്സരിക്കുന്ന ചെങ്ങന്നൂര്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ്. എന്നാല്‍ എം മുരളിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

ലോക്‌സഭ തിരഞ്ഞെടുപ്പ്

ലോക്‌സഭ തിരഞ്ഞെടുപ്പ്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് ചെങ്ങന്നൂര്‍. ഇത് യുഡിഎഫിന് മറ്റൊരു പ്രതീക്ഷയാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടടുപ്പില്‍ എല്‍ഡിഎഫ് നേട്ടം കൊയ്തത് യുഡിഎഫിന് തിരിച്ചടിയാണ്. ഇത്തവണ ജില്ലയില്‍ സമ്പൂര്‍ണ വിജയം കണക്കുകൂട്ടുന്നില്ലെങ്കിലും വലിയ പരിക്കുകളില്ലാതെ കരകയറാനാകുമെന്നാണ് പ്രതീക്ഷ.

Recommended Video

cmsvideo
ഇത്തവണ UDFഅധികാരം പിടിക്കുമെന്ന് സർവേ | Oneindia Malayalam

ആ 35 സീറ്റുകള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: കഴിഞ്ഞ തവണ എല്‍ഡിഎഫ്, തിരികെ പിടിക്കാന്‍ യുഡിഎഫ്ആ 35 സീറ്റുകള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: കഴിഞ്ഞ തവണ എല്‍ഡിഎഫ്, തിരികെ പിടിക്കാന്‍ യുഡിഎഫ്

'കുഞ്ഞാലിക്കുട്ടിയെ കൂട്ടിലാക്കിയ' ജലീല്‍; പുതിയ പൂട്ടുമായി ഫിറോസ്... തവനൂരില്‍ ഒഴിഞ്ഞ മതിലില്ല'കുഞ്ഞാലിക്കുട്ടിയെ കൂട്ടിലാക്കിയ' ജലീല്‍; പുതിയ പൂട്ടുമായി ഫിറോസ്... തവനൂരില്‍ ഒഴിഞ്ഞ മതിലില്ല

ഹോട്ട് ലുക്കില്‍ പൂജ ജാവേരി, ചിത്രങ്ങള്‍ കാണാം

English summary
Kerala Assembly Election 2021: This time in Alappuzha, UDF is facing the elections with high hopes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X