ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.30; ജില്ലയില്‍ ഇന്ന് 2149 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വെള്ളിയാഴ്ച (മേയ് 14) 2149 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26.30 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3054 പേര്‍ രോഗമുക്തരായി. രോഗബാധിതരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 2145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 1,15,053 പേര്‍ രോഗ മുക്തരായി. 25,330 പേര്‍ ചികിത്സയിലുണ്ട്.

covid

ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ - 115053
വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ -404
വൈറസ്ബാധിച്ച് സി.എഫ്.എല്‍.റ്റി.സി.കളില്‍ ചികിത്സയിലുള്ളവര്‍-2002
വൈറസ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുള്ളവര്‍- 20355
ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-276
ഇന്ന് രോഗമുക്തരായവര്‍ - 3054
നിരീക്ഷണത്തില്‍ നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍- 5719
ഇന്ന് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടവര്‍- 4233
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ- 61966
ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍- 8171

ആലപ്പുഴ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

തൈക്കാട്ടുശ്ശേരി - വാര്‍ഡ് 11,12, മണ്ണഞ്ചേരി- വാര്‍ഡ് 16, പുറക്കാട്- വാര്‍ഡ് 1, ഹരിപ്പാട് വാര്‍ഡ് 12 ഉള്ളന്നൂര്‍ അകംകൂടി അംഗന്‍വാടിക്ക് വടക്കു കനാല് പാലം തെക്കു ഗ്യാസ് ഗോഡൌണ്‍ കനാല് പാലം മഠത്തില്‍ പറമ്പു വഴി പുതുവപടിക്കല്‍ പാലത്തിനു തെക്കും കിഴക്കും ചെറിയ കനാലി പാലവും, ചിങ്ങോലി - വാര്‍ഡ് 11 പടിഞ്ഞാറു മുക്കുവശ്ശേരി പള്ളി - ചാലിതറ ഭാഗം വടക്കു കനിശ്ശേരില്‍ഭാഗം, പന്ത്രണ്ടില്‍ കനാല് ഭാഗം കിഴക്കു അമ്പാടി ജംഗ്ഷന്‍ - തറപറമ്പില്‍ കനാല് ഭാഗം തെക്കു മൂത്തനാട്ടു ഭാഗം, ചെട്ടികുളങ്ങര - വാര്‍ഡ് 3,4, പത്തിയൂര്‍- വാര്‍ഡ് 14,18, മാവേലിക്കര തെക്കേക്കര- വാര്‍ഡ് 19, 1,3,16,4,7,15,5,6,13,12,17,18, കാര്‍ത്തികപ്പള്ളി- 9,1,2,3,4,5,6,7,8,12

കണ്ടെയ്‌മെന്റ് സോണില്‍ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങള്‍.
എടത്വ- വാര്‍ഡ് 6,14, ചെട്ടികുളങ്ങര - വാര്‍ഡ് 5,6, 10,19, കൈനകരി- വാര്‍ഡ് 15 പനക്കല്‍ ക്ഷേത്രം മുതല്‍ ചേരിമൂലവരെയും കപ്പപുറം മുതല്‍ ഗന്ധി ജെട്ടി വരെയും, തണ്ണീര്‍മുക്കം- വാര്‍ഡ് 20 തെക്ക് - തെക്കുംചായത്ത് ഭാഗം വടക്ക് - പുന്നയ്ക്കല്‍ ഭാഗം പടിഞ്ഞാറ് - ചെന്നോത്ത് മഠം കിഴക്ക് -ചാലില്‍ ഭാഗം, പുളിങ്കുന്ന് -വാര്‍ഡ് 14, തണ്ണീര്‍മുക്കം- വാര്‍ഡ് 8 കിഴക്ക് - പൊക്കത്തോല്‍ ഭാഗം പടിഞ്ഞാറ് - കറുകയില്‍ ഭാഗം വടക്ക് - മാന്തിയാല്‍ ഭാഗം തെക്ക് - അങ്കംവെളി ഭാഗം.

English summary
Kerala Covid Update: Today 2149 New Covid Cases Reported In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X