ടിപിആര്‍ പത്തില്‍ താഴുന്നില്ല; ആലപ്പുഴയില്‍ ഇന്ന് 607 പേര്‍ക്ക് കൊവിഡ്, 7857 പേര്‍ ചികിത്സയില്‍
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച ( ജൂലൈ 05) 545 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 607 പേര്‍ രോഗമുക്തരായി. 10.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 194997 പേര്‍ രോഗമുക്തരായി. 7857 പേര്‍ ചികിത്സയിലുണ്ട്.

രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം
239 പേര്‍ കോവിഡ് ആശുപത്രികളിലും 1347 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5316 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 167 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1543 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 3241 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 24790 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 5011 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധനയ്ക്ക് അയച്ചത്.
അതേസമയം, കേരളത്തില്‍ ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications