ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അച്ഛന്‍ ഭാഗ്യം വിറ്റു; മകള്‍ ആഗ്രഹിച്ച സ്വപ്‌നത്തിന് കൈത്താങ്ങായി കളക്ടര്‍, ആരതി ഇനി ഡോക്ടറാകും

Google Oneindia Malayalam News

ആലപ്പുഴ: അച്ഛന്‍ ലോട്ടറിയുമായി ഭാഗ്യം വിറ്റു നടന്നപ്പോള്‍ മകള്‍ വീട്ടിലേക്ക് കൊണ്ടുവന്നത് എം ബി ബി എസ് പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക്. ആലപ്പുഴ ചാരുംമൂട് നൂറനാട് പുലിമേല്‍ തുണ്ടില്‍ ഹരിദാസ് - പ്രസന്ന ദമ്പതികളുടെ മകള് ആരതി ദാസാണ് ഉയര്‍ന്ന റാങ്കോടെ ആദ്യ അലോട്ട്‌മെന്റില്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്.

1

ഹരിദാസ്- പ്രസന്ന ദമ്പതികള്‍ക്ക് പെണ്‍മക്കളാണ്. ഹരിദാസിന്റെയും അങ്കണവാടി വര്‍ക്കറായ പ്രസന്നയുടെയും തുച്ഛമായ വരുമാനം കൊണ്ടാണ് മക്കളെ പഠിപ്പിക്കുന്നതും കുടുംബം മുന്നോട്ടുപോകുന്നതും. പ്ലസ് ടു പാസായതിന് ശേഷം ആരതി ആലപ്പുഴ തുമ്പോളിയിലെ കോച്ചിംഗ് സെന്ററില്‍ നിന്നാണ് എന്‍ട്രന്‍സ് പരിശീലനം നടത്തിയത്. നീണ്ട നാളത്തെ കഠിനാധ്വാനത്തിന് ഒടുവില്‍ രണ്ടാം ശ്രമത്തിലാണ് ആരതി ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയത്.

2

'ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്'; ആലപ്പുഴ കളക്ടറെ തേടി അഭിനന്ദന പ്രവാഹം, വൈറല്‍ ചിത്രം'ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്'; ആലപ്പുഴ കളക്ടറെ തേടി അഭിനന്ദന പ്രവാഹം, വൈറല്‍ ചിത്രം

പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയെങ്കിലും 15ാം തീയതി ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് യൂണിഫോം, തുടക്കത്തിലെ ഫീസ്, മറ്റ് കാര്യങ്ങള്‍ എന്നിവയ്ക്കായി 40000 രൂപയോളം ആവശ്യമായിരുന്നു. ഇത് കണ്ടെത്തുന്നതിനുള്ള ശ്രമത്തിവായിരുന്നു ഹരിദാസും കുടുംബവും. ഇതിനിടെയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ആരതിയുടെ പഠന ചെലവുമായി ബന്ധപ്പെട്ട കാര്യം അറിയുന്നത്.

3

കൃഷ്ണ തേജയെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു പരിശീലിപ്പിച്ച ബാലലത മല്ലവരപ്പ് ഇടപെട്ട് ചെലവ് ഏറ്റെടുക്കുകയും ചെയ്തു. ആരതിയുടെ അഞ്ച് വര്‍ഷത്തെ എല്ലാ ചെലവുകളും ഇദ്ദേഹം വഹിക്കും. പാലക്കാട് മെഡിക്കല്‍ കോളജില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ചതിനാല്‍ കോളജ് ഫീസ് പട്ടികജാതി വകുപ്പ് നല്‍കും.

4

പി ടി എ ഫണ്ട്, ഹോസ്റ്റല്‍ ഫീ തുടങ്ങിയ ചെലവുകളാണ് കണ്ടെത്താനുണ്ടായിരുന്നത്. ഹോസ്റ്റല്‍ ഫീ ആയി 7,210 രൂപയും പി ടി എ ഫണ്ട് ആയി 16,000 രൂപയും നല്‍കേണ്ടതുണ്ട്. ഈ ചെലവുകളെല്ലാമാണ് ബാലലത വഹിക്കുന്നത്. അതേസമയം, ആലപ്പുഴ ജില്ലയില്‍ കളക്ടര്‍ നടത്തുന്ന ജനകീയ ഇടപെടല്‍ കയ്യടി നല്‍കേണ്ടതാണ്. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം കൈത്താങ്ങായി എത്തിയിട്ടുണ്ട്.

5

യുവതിയുടെ കയ്യില്‍ 2 മാസത്തോളം മൂക്ക് വളര്‍ത്തി, പിന്നീട് മുഖത്തേക്ക് മാറ്റി വെച്ചു; അത്ഭുതംയുവതിയുടെ കയ്യില്‍ 2 മാസത്തോളം മൂക്ക് വളര്‍ത്തി, പിന്നീട് മുഖത്തേക്ക് മാറ്റി വെച്ചു; അത്ഭുതം

കളക്ടര്‍ ഇടപെട്ടതിന് തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ ചെലവ് നടന്‍ അല്ലു അര്‍ജുന്‍ ഏറ്റെടുത്തിരുന്നു. 'വീ ആര്‍ ഫോര്‍' ആലപ്പി പദ്ധതിയുടെ ഭാഗമായാണ് കുട്ടിയുടെ പഠന ചെലവ് നടന്‍ ഏറ്റെടുത്തത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ പാസായ വിദ്യാര്‍ത്ഥിനിയും കുടുംബവും തുടര്‍ പഠനത്തിന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കളക്ടര്‍ കൃഷ്ണ തേജയെ കാണുന്നത്. കുട്ടിയുടെ പിതാവ് കൊവിഡ് വന്ന് മരിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനിടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ വഴിയില്ലെന്ന സങ്കടം കുടുംബം കളക്ടറെ അറിയിക്കുകയായിരുന്നു.

6

ഉടന്‍ കളക്ടര്‍ നടന്‍ അല്ലു അര്‍ജുനെ വിളിച്ച് അഭ്യര്‍ത്ഥിക്കുകയായിരുന്നു. കളക്ടറുടെ അഭ്യര്‍ത്ഥന നടന്‍ അംഗീകരിച്ചതോടെ കാര്യങ്ങള്‍ക്ക് തീരുമാനമായി. അങ്ങനെ 4 വര്‍ഷത്തെ ഹോസ്റ്റല്‍ ഫീ അടക്കമുള്ള ചെലവുകള്‍ നടന്‍ വഹിക്കുമെന്ന് കൃഷ്ണ തേജ വിദ്യാര്‍ത്ഥിനിയെ അറിയിച്ചു. കളക്ടര്‍ തന്നെ പോയി കുട്ടിയെ കോളേജില്‍ ചേര്‍ക്കുകയും ചെയ്തു.

7

ബസ് ഡ്രൈവറുടെ ജീവിതം മാറ്റി ലോട്ടറി; വയോധികയ്ക്ക് അടിച്ചത് 80 ലക്ഷം, ടിക്കറ്റ് പരിശോധിച്ചത് 4 തവണബസ് ഡ്രൈവറുടെ ജീവിതം മാറ്റി ലോട്ടറി; വയോധികയ്ക്ക് അടിച്ചത് 80 ലക്ഷം, ടിക്കറ്റ് പരിശോധിച്ചത് 4 തവണ

അതേസമയം, ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഐ എ എസ്. കളക്ടറായി ചുമതലയെടുത്തതിന് ശേഷം അദ്ദേഹം ജില്ലയില്‍ നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ താരമാക്കി മാറ്റിയത്. ശ്രീ റാം വെങ്കിട്ടരാമന് ശേഷമാണ് കൃഷ്ണ തേജ ആലപ്പുഴയില്‍ കളക്ടറായി എത്തുന്നത്. കളക്ടറായി ചുമതലയെടുത്തതിന് ശേഷം പുറപ്പെടുവിച്ച ഉത്തരവും കുട്ടികള്‍ക്കായി എഴുതിയ കുറിപ്പുമാണ് അദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി മാറ്റിയത്.

English summary
Lottery salesman's daughter Aarthi tops MBBS entrance and got admission in palakkad medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X