ഒഡീഷയില്‍ താമസിച്ച് കഞ്ചാവ് കൃഷി, വിതരണം കേരളത്തിലേക്ക്, മലയാളി ആലപ്പുഴ പൊലീസ് കസ്റ്റഡിയില്‍
ആലപ്പുഴ: പതിനഞ്ച് വര്‍ഷമായി ഒഡീഷയില്‍ താമസിച്ച് കഞ്ചാവ് കൃഷി ചെയ്ത് കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് എന്നി സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തിയിരുന്ന മലയാളിയെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മൂന്നാര്‍ സ്വദേശി ബാബു മഹജി (50) ആണ് പിടിയിലായത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവ് ഐ പി എസിന്റെ നിര്‍ദ്ദേശപ്രകാരം നര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി എം കെ ബിനുകുമാറിന്റെയും ചേര്‍ത്തല ഡി വൈ എസ് പി ടി ബി വിജയന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചേര്‍ത്തല ഐ എസ് എച്ച് ഒ വിനോദ് കുമാര്‍, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സി പി ഒ. ഉല്ലാസ്, സി പി ഒ മാരായ പ്രവീഷ് ,എബി തോമസ്, ഹരികൃഷ്ണന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം ഒറീസയിലേ നക്‌സല്‍ ബാധിത പ്രദേശത്ത് താമസിച്ച് അവിടുത്തെ സാഹചര്യങ്ങള്‍ മനസിലാക്കി ചടുലമായനീക്കത്തിലൂടെ ബലംപ്രയോഗിച്ചാണ് പ്രതിയെപിടികൂടിയത് .
15 വര്‍ഷം മുമ്പ് ഒഡീഷയില്‍ താമസമാക്കിയ പ്രതി ബാബു നക്‌സല്‍ ബാധിത പ്രദേശമായ ഡാഗുഡ എന്ന സ്ഥലത്തെ മാഹ്ജി ഗ്രോതവര്‍ഗ്ഗത്തിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവിടെ താമസമാക്കുകയായിരുന്നു. എന്‍ കെ ബാബു എന്ന ഇയാള്‍ ബാബു മാഹ്ജി എന്ന പേരില്‍ അവിടെ താമസമാക്കി ഗ്രേത്രവര്‍ഗ്ഗക്കാര്‍ക്ക് സഹായങ്ങള്‍ ചെയ്്ത് അവരെക്കൊണ്ട് കാട് വെട്ടിത്തെളിച്ച് വര്‍ഷങ്ങളായി കഞ്ചാവ് കൃഷിനടത്തിവരുകയായിരുന്നു.
ഒഡീഷയില്‍ പോയി ബാബുവിന്റെ അടുത്ത് നിന്ന് കഞ്ചാവ് വാങ്ങി വില്‍പ്പന നടത്തുന്നതിനായി അലപ്പുഴയിലേയ്ക്ക് വന്ന ആലപ്പുഴ വള്ളിക്കുന്നം സ്വദേശികളെ അനന്ദു, ഫയാസ് എന്നിവരെ കഴിഞ്ഞ മാര്‍ച്ച് 24- തിയതി 13 കിലോ ഗഞ്ചാവുമായി ചേര്‍ത്തലയില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വഡും ചേര്‍ത്തല എസ് എച്ച ഒ വിനോദിന്റെ നേത്യത്വത്തിലുളള പോലീസും ചേര്‍ന്ന് പിടികുടിയിരുന്നു.
തുടര്‍ന്ന് ജീല്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ രഹസ്യ നിക്കത്തിലുടെയാണ് ഒഡീഷയില്‍ നിന്നും പ്രതിയായ ബാബു മഹജിയെ അറസ്റ്റു ചെയ്തത്. നക്‌സല്‍ സ്വാധീന മേഖയില്‍ വന്‍ തോതില്‍ ഗഞ്ചാവ് ചെടി കൃഷി ചെയ്ത അത് സംസ്‌ക്കരിച്ച് ഗഞ്ചാവും ഹാഷിഷ് ഓയിലും കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ തോതില്‍ കയറ്റുമതി നടത്തിവരികയായിരുന്നു . പ്രതിയെ ഇന്ന് ചേര്‍ത്തല ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് ഐ പി എസ് ന്റെ കടുത്ത ലഹരി വിരുദ്ധ നിലപാട് ആണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്പ്രതികൂല സാഹചര്യത്തിലും പ്രതിയെ പിടികൂടാന്‍ പ്രചോദനമായതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.