ദേശീയപാത സ്ഥലമെടുപ്പ് നഷ്ടപരിഹാരം; പരാതി പരിഹരിക്കുമെന്ന് മന്ത്രി കെ.രാജന്‍
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പിന്റെ വിലനിര്‍ണ്ണയത്തില്‍ ഉണ്ടായ അപാകം പരിഹരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ ഉറപ്പു നല്‍കിയതായി എച്ച് സലാം എം എല്‍ എ. മണ്ഡലത്തിലെ പുറക്കാട് വില്ലേജിലെ ബ്ലോക്ക് 21 ല്‍പ്പെട്ട സ്ഥലങ്ങളില്‍ നഷ്ടപരിഹാര തുകയില്‍ ഏറെ കുറവുണ്ടായിരിന്നതായി എം.എല്‍.എ പറഞ്ഞു.

ആനന്ദേശ്വരം മുതല്‍ കൊട്ടാരവളവു വരെയുള്ള ഭാഗത്ത്അനുവദിച്ച നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത് കുറവാണ്. വിഷയവുമായി ബന്ധപ്പെട്ട് ന്യായമായ നഷ്ട പരിഹാരം സ്ഥലം ഉടമകള്‍ക്ക് ലഭ്യമാക്കണമെന്നും ഇക്കാര്യത്തില്‍ ഗൗരവമായ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും എച്ച് സലാം എം എല്‍ എ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉന്നയിച്ചിരുന്നു.
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു
ഒപ്പം വിഷന്‍ ആന്റ് മിഷന്റെ ഭാഗമായി തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലും എം എല്‍ എ വിഷയം ശക്തമായി ഉന്നയിച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാത്ത ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവുമൂലമുണ്ടായ പ്രശ്‌നം പരിഹരിക്കണമെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും എച്ച് സലാം യോഗത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടായത്.
പുറക്കാട് പഞ്ചായത്തിലെ 21 ബ്ലോക്കില്‍പ്പെടുന്ന മൂന്ന് കിലോമീറ്ററിനുള്ളില്‍ നടന്ന ഉയര്‍ന്ന വിലയുള്ള ആധാരങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ലെന്ന പരാതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകള്‍ എം എല്‍ എക്ക് നിവേദനം നല്‍കിയിരുന്നു.
ഫിഷിങ് ഹാര്‍ബര്‍, ഗവ.ഐ ടി ഐ, കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍, ബി എസ് എന്‍ എല്‍ ഓഫീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഓഫീസ്, പ്രാധമികരോഗ്യ കേന്ദ്രം, ബാങ്ക്, മാവേലി സ്റ്റോര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങളുള്ള ഇവിടെ ന്യായമായ നഷ്ട പരിഹാരം ലഭ്യമാക്കുന്നതു സംബന്ധിച്ച് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ്, റവന്യുമന്ത്രി കെ രാജന്‍ എന്നിവര്‍ക്ക് നേരത്തെ കത്തു നല്‍കിയിരുന്നു. വിഷയത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ പിഴവ് പരിശോധിച്ച് പരിഹരിക്കുമെന്നും ഇതിന് റവന്യു വകുപ്പ് സെക്രട്ടറി, കളക്ടര്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തിയതായും എച്ച്.സലാം എം എല്‍ എ അറിയിച്ചു.
Recommended Video
കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ












Click it and Unblock the Notifications