ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതുവത്സര ആഘോഷം: അപകടങ്ങള്‍ ഒഴിവാക്കാന്‍ ആലപ്പുഴ ബീച്ചില്‍ കൂടുതല്‍ സജ്ജീകരണം

Google Oneindia Malayalam News

ആലപ്പുഴ: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ ബീച്ചില്‍ സന്ദര്‍ശനം നടത്തി. ബീച്ചില്‍ തിരക്കേറി വരുന്നതിനാല്‍ അപകടവും മറ്റും ഒഴിവാക്കുന്നതിനായി ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

alappuzha

ബീച്ചിലെ ടോയ്ലറ്റുകളില്‍ ലൈറ്റുകള്‍ ക്രമീകരിച്ച് അവ പ്രവര്‍ത്തനക്ഷമമാക്കാന്‍ കെ എസ് ഇ ബി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. . രണ്ടു ദിവസത്തേക്ക് മുഴുവന്‍ സമയം ആംബുലന്‍സ് സര്‍വീസും ബീച്ചില്‍ സജ്ജമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. അപായ മുന്നറിയിപ്പായി ഫ്‌ലാഗും സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ കടലില്‍ ഇറക്കാതിരിക്കാനും തിരക്ക് നിയന്ത്രിക്കുവാനും ബീച്ചില്‍ നിലവിലുള്ള ലൈഫ്ഗാര്‍ഡുകള്‍ക്കു പുറമേ ജില്ലാ ഭരണകൂടത്തിന്റെ സ്റ്റാര്‍ സന്നദ്ധ സേനയില്‍ നിന്നുള്ള 25 വോളണ്ടിയേഴ്‌സിനെ കൂടി ബീച്ചില്‍ നിയമിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ഡി ടി പി സി സെക്രട്ടറി എം. മാലിന്‍ ജില്ലാ കലക്ടറോടൊപ്പമുണ്ടായിരുന്നു. പുതുവത്സരം പ്രമാണിച്ച് ബീച്ചിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും തിരക്കു കുറയ്ക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു യോഗവും ജില്ലാകലക്ടര്‍ വിളിച്ചിട്ടുണ്ട്. പുതുവത്സര ത്തോടനുബന്ധിച്ച് ബീച്ചില്‍ എത്തുന്ന സന്ദര്‍ശകര്‍ സാമൂഹിക അകലം പാലിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു

English summary
New Year Celebration: More set up at Alappuzha beach to avoid accidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X