• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മോഷണം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മാത്രം; ആലപ്പുഴയില്‍ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍

Google Oneindia Malayalam News

ആലപ്പുഴ: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അഞ്ചംഗ സംഘം പോലീസ് പിടിയില്‍. കാവില്‍പ്പടി , ഏവൂര്‍ കണ്ണമ്പള്ളില്‍ ദേവി ക്ഷേത്രങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് അന്തര്‍ ജില്ലാ മോഷണ സംഘത്തിലെ അഞ്ചുപേരെ കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ പത്തോളം മോഷണ കേസുകളില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഗുജറാത്തിൽ കോൺഗ്രസിന്റെ നിർണായക നീക്കം; ഹർദികിന്റെ രാജിക്ക് പിന്നാലെ നരേഷ് പട്ടേലുമായി കൂടിക്കാഴ്ചഗുജറാത്തിൽ കോൺഗ്രസിന്റെ നിർണായക നീക്കം; ഹർദികിന്റെ രാജിക്ക് പിന്നാലെ നരേഷ് പട്ടേലുമായി കൂടിക്കാഴ്ച

ആലപ്പുഴ തുമ്പോളിയില്‍ താമസിച്ചു വരികയായിരുന്ന കോട്ടയം സ്വദേശിയായ പൂവരണി ജോയ് എന്ന ജോസഫ്, ആലപ്പുഴ കാട്ടൂര്‍ സ്വദേശി സെബാന്‍ എന്ന സെബാസ്റ്റ്യന്‍, ഇടുക്കി അടിമാലി പടിക്കുപ്പ സ്വദേശി രമേശ്, ഇടുക്കി കല്ലാര്‍ സ്വദേശി വിഷ്ണു , പത്തനംതിട്ട വാഴമുട്ടം സ്വദേശി അമ്പി എന്ന ഗിരീഷ് എന്നിവരെയാണ് കായംകുളം ഡിവൈ എസ് പി അലക്‌സ് ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.

കഴിഞ്ഞ രണ്ടര വര്‍ഷകാലമായി തൃശൂര്‍ മുതല്‍ കൊല്ലം വരെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയിട്ടുള്ളതായി സംഘം സമ്മതിച്ചിട്ടുള്ളതാണ് . പല സംഭവങ്ങളിലും പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടാത്തതോ വെളിപ്പെടുത്തിയ സ്ഥലം ഏതാണെന്നു അറിയാത്തതോ ഒക്കെയാണ്. . വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പോലിസ് പരിശോധിച്ചു വരികയാണ്. കരീലകുളങ്ങര രാമപുരം ക്ഷേത്രത്തിലെ മോഷണശ്രമത്തിലും ഈ സംഘമാണ് .

നടി ചേതന രാജിന്റെ മരണം: ഡോക്ടര്‍മാര്‍ മുങ്ങി, അന്വേഷണം കേരളത്തിലേക്കും, ക്ലിനിക്കിന് ലൈസന്‍സില്ലനടി ചേതന രാജിന്റെ മരണം: ഡോക്ടര്‍മാര്‍ മുങ്ങി, അന്വേഷണം കേരളത്തിലേക്കും, ക്ലിനിക്കിന് ലൈസന്‍സില്ല

ഒന്നാം പ്രതിയായ പൂവരണി ജോയ് പ്രമുഖനായ അമ്പലമോഷ്ടാവ് ആണ്. കോട്ടയം സ്വദേശിയായ ഇയാള്‍ നൂറിലധികം അമ്പല മോഷണകേസുകളില്‍ പ്രതിയാണ്. 2017 ല്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം ആലപ്പുഴ വാടക്കല്‍, തുമ്പോളി ഭാഗങ്ങളില്‍ താമസിച്ചു മത്സ്യകച്ചവടം നടത്തി വരികയായിരുന്നു. എന്നാല്‍ 2020 മുതല്‍ വീണ്ടും മോഷണങ്ങള്‍ ചെയ്യാനാരംഭിച്ചു. ആലപ്പുഴ കാട്ടൂര്‍ സ്വദേശിയായ സെബാസ്റ്റ്യന്‍ വളവനാട് വെട്ടുകേസുകളടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.

ഇടുക്കി അടിമാലി പടിക്കുപ്പ സ്വദേശിയായ രമേശ് നേരത്തെ കോതമംഗലം പോലീസ് സ്റ്റേഷനില്‍ മോഷണശ്രമകേസില്‍ പിടിയിലായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇടുക്കി കല്ലാര്‍ പെട്ടിമുടി സ്വദേശിയായ വിഷ്ണു രമേശിനോടൊപ്പം വെല്‍ഡിങ് ജോലികള്‍ ചെയ്തു വരുന്നയാളാണ് . പത്തനംതിട്ട വാഴമുട്ടം സ്വദേശിയായ അമ്പി ഗിരീഷ് മോഷണ സ്വര്‍ണം ഉരുക്കി മോഷ്ടാക്കള്‍ക്ക് വിറ്റു നല്‍കിയ കേസില്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഈ പ്രതികള്‍ എല്ലാവരും ചേര്‍ന്നോ ഒറ്റക്കോ ഒക്കെയായി സ്ഥിരമായി മോഷണങ്ങള്‍ നടത്തി വരികയായിരുന്നു. അതിനായി ഇരുചക്രവാഹനങ്ങള്‍, കാര്‍, പിക്കപ്പ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കും .

മോഷണത്തിന് പോകുമ്പോഴോ ഇവര്‍ പരസ്പരമോ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറില്ല . മോഷണത്തിന് ശേഷം കിട്ടുന്ന പണം തുല്യമായി വീതിച്ച ശേഷം പിരിയുന്നു. പിന്നീട് സ്വര്‍ണം വിറ്റു കിട്ടുന്ന പണവും വീതിച്ചെടുക്കും.ഏവൂര്‍ കണ്ണമ്പള്ളില്‍ ക്ഷേത്രത്തിലെ മോഷണത്തിനു ശേഷം ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണമാരംഭിച്ചത്. കായംകുളം ഡി വൈ എസ് പി അലക്‌സ് ബേബിയുടെ നേതൃത്വത്തില്‍ കരീലകുളങ്ങര സിഐ സുധിലാല്‍ എസ്‌ഐമാരായ ഷെഫീഖ്, മുജീബ് , എ എസ് ഐ പ്രദീപ്, പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ് എസ്. ആര്‍, മണിക്കുട്ടന്‍, ഇയാസ് ഇബ്രാഹിം,അരുണ്‍, നിഷാദ്, ദീപക്, ഷാജഹാന്‍, ബിജു , ശ്യാം, സജിത്ത് , ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് .

English summary
Theft is concentrated in temples only; Five arrested in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X