ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയെ ഞെട്ടിച്ച് ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച; മുക്കാല്‍ കിലോ സ്വര്‍ണവും രണ്ടര ലക്ഷം രൂപയും കവര്‍ന്നു

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലയെ ഞെട്ടിച്ച് ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. മുതുകുളം ചിങ്ങോലി കാവിപ്പടിക്കല്‍ ദേവീ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ദേവസ്വം ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന ജീവതയുടെ ഉരുപ്പടികള്‍, ശ്രീ കോവിലില്‍ ദേവിക്ക് ചാര്‍ത്തിയിരുന്ന മാല അടക്കമാണ് മോഷണം പോയത്. എല്ലാം ഉള്‍പ്പടെ മുക്കാല്‍ കിലോയോളം സ്വര്‍ണവും 2,40,000 രൂപ എന്നിവ നഷ്ടപ്പെട്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി.

1

ശ്രീകോവിലില്‍ നിന്ന് പത്ത് പവനും ബാക്കി ജീവതയില്‍ പിടിപ്പിച്ച സ്വര്‍ണവുമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. ജീവത പുതുക്കുന്നതിന്റെ ഭാഗമായി ഇരുവശത്തെയും സ്വര്‍ണക്കുമിളകള്‍, വ്യാളീ മുഖം, തിരുമുറം തുടങ്ങിയ മിനുക്കുന്നതിന് വേണ്ടിയാണ് ദേവസ്വം ഓഫീസില്‍ അഴിച്ചുവച്ചത്. ഇതിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. വഴിപാട് കൗണ്ടറിന്റെ താഴും തല്ലി തകര്‍ത്തിട്ടുണ്ട്. ഇവിടെ നിന്നാണ് 20000 രൂപയോളം മോഷ്ടിച്ചത്.

2

ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ എത്തിയ ജീവനക്കാരാണ് വഴിപാട് കൗണ്ടര്‍ തുറന്നു കിടക്കുന്നത് ആദ്യം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ ക്ഷേത്ര ഭരണ സമിതി മുഞ്ഞിനാട്ട് രാമചന്ദ്രന്‍, സെക്രട്ടറി വേണുഗോപാലന്‍ നായര്‍, എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ശ്രീകോവില്‍ തുറന്ന് മോഷണം നടത്തിയത് കണ്ടെത്തിയത്. മോഷ്ടാവിനു ക്ഷേത്രത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നാണു പോലീസ് സംശയിക്കുന്നത്. മോഷ്ടാക്കള്‍ പ്രദേശത്തുള്ളവരോ അല്ലെങ്കില്‍ അവരുടെ സഹായംലഭിച്ചവരോ ആണെന്നാണു കരുതുന്നത്.

3

ക്ഷേത്ര സെക്യൂരിറ്റി ജീവനക്കാരന്‍ അടുത്ത ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് അവധിയിലാണ്. ഈ വിവരം മോഷ്ടാവ് മനസിലാക്കിയാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് കരുതുന്നത്. ശ്രീകോവിലിന്റെ താക്കോല്‍ ചുറ്റമ്പലത്തില്‍ തന്നെയാണു സൂക്ഷിച്ചിരിക്കുന്നത്. ഇതും കൃത്യമായി അറിഞ്ഞിരിക്കണം. അകത്ത് എളുപ്പം ശ്രദ്ധയില്‍പ്പെടാത്തിടത്താണ് ശ്രീകോവിലിന്റെ താക്കോല്‍ തൂക്കിയിട്ടിരുന്നത്. ഇതു കൈക്കലാക്കിയാണു ശ്രീകോവില്‍ തുറന്നത്.

4

നായ മണം പിടിച്ചു മൂന്നര കിലോമീറ്ററോളം അകലെ തീരപ്രദേശത്തെത്തിയാണു നിന്നത്. ഇതും പ്രദേശവാസികള്‍ക്ക് പങ്കുണ്ടാകാനുള്ള സാധ്യതയിലേക്കാണു വിരല്‍ചൂണ്ടുന്നത്. അതേസമയം, സ്ഥിരം മോഷ്ടാക്കളെപ്പോലെ തെളിവുനശിപ്പിക്കാന്‍ മുളകുപൊടി വിതറുന്നതുപോലുള്ള കാര്യങ്ങളും ചെയ്തിട്ടില്ല.

5

ആലപ്പുഴയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലായിടങ്ങളിലും പോലീസ് വാഹനപരിശോധനയുള്‍പ്പെടെ നടത്തുന്നുണ്ട്. അതിനാല്‍ ദൂരെനിന്നുള്ളവര്‍ എത്താനുള്ള സാധ്യതയും കുറവാണ്. കായംകുളം ഡിവൈ എസ് പി. അലക്സ് ബേബിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗണേഷിന്റെ മന്ത്രി മോഹം വിഫലമാവുമോ? രണ്ട് കൂട്ടരേയും എല്‍ഡിഎഫ് പുറത്താക്കാന്‍ സാധ്യതഗണേഷിന്റെ മന്ത്രി മോഹം വിഫലമാവുമോ? രണ്ട് കൂട്ടരേയും എല്‍ഡിഎഫ് പുറത്താക്കാന്‍ സാധ്യത

English summary
Three and half kilos of gold and Rs 2.5 lakh were stolen From Kavilpadikkal Devi temple In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X