15കാരിയെ പീഡിപ്പിച്ച അധ്യാപകനെ രക്ഷിക്കാന്‍ നോക്കിയ സ്‌കൂളിന് പണികിട്ടും!
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ രക്ഷിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ മാനേജ്‌മെന്റിന് പണി കിട്ടിയേക്കും. പെണ്‍കുട്ടിയുടെ പരാതി കിട്ടിയിട്ടും വിവരം പോലീസില്‍ അറിയിക്കാതെ ഒത്തുതീര്‍പ്പാക്കാനായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റിലെ പ്രമുഖരുടെ ശ്രമം. അതേസമയം സ്‌കൂളില്‍ നിന്നും അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഫെബ്രുവരി പത്താം തീയതിയാണ് ബെംഗളൂരുവിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ 15 കാരി പീഡനത്തിന് ഇരയായത്. സ്‌കൂളില്‍ യോഗ പഠിപ്പിക്കുന്ന ലക്ഷ്മികാന്ത് എന്ന 40 കാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതേ സ്‌കൂളിലുള്ള കൂടുതല്‍ വിദ്യാര്‍ഥിനികളെ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂളിന് പറയാനുള്ളത്
സംഭവം നടന്നത് സ്‌കൂള്‍ പരിസരത്ത് വെച്ചല്ലാത്തത് കൊണ്ട് തങ്ങള്‍ പോലീസില്‍ അറിയിച്ചില്ല എന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. ക്ലാസ് സമയത്തും അല്ല പരാതിയില്‍ പറയുന്ന സംഭവം ഉണ്ടായിട്ടുള്ളത്.

ട്യൂഷന് വേണ്ടി വിളിച്ചുവരുത്തി
ട്യൂഷന്‍ നല്‍കാന്‍ വേണ്ടി എന്ന വ്യാജേനയാണത്രെ യോഗ പഠിപ്പിക്കുന്ന ലക്ഷ്മികാന്ത് വിദ്യാര്‍ഥിനിയോട് വരാന്‍ പറഞ്ഞത്. എന്നാല്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നത്രെ

പരാതികളുമായി കൂടുതല്‍ കുട്ടികള്‍
സ്‌കൂളിലെ കൂടുതല്‍ കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി പരാതിയുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാള്‍ മൂന്ന് കുട്ടികളെക്കൂടി സമാനമായ രീതിയില്‍ പീഡിപ്പിച്ചു എന്നാണ് പരാതിയുള്ളത്

പോലീസ് കസ്റ്റഡിയില്‍
കോടതിയില്‍ ഹാജരാക്കിയ ഇയാളെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോസ്‌കോ പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ലക്ഷ്മികാന്ത് കോടതിയില്‍ ഹാജരാകുകയായിരുന്നു

സ്‌കൂളിന് എന്ത് സംഭവിക്കും
സ്വന്തം സ്‌കൂളില്‍ ഒരു പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടും പോലീസില്‍ അറിയിക്കാതിരുന്ന മാനേജ്‌മെന്റിനെതിരെ പോലീസ് കേസെടുക്കും എന്നാണ് അറിയുന്നത്. അതേസമയം ആരോപണം ഉണ്ടായ ഉടനെ തന്നെ ലക്ഷ്മികാന്തിനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്












Click it and Unblock the Notifications