കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിപ്പേടി; നിലപാട് തിരുത്തി അനന്തമൂര്‍ത്തി

Google Oneindia Malayalam News

ബാംഗ്ലൂര്‍: മോദിപ്പേടി കാരണം രാജ്യം വിട്ടുപോകുമെന്ന് പറഞ്ഞ കന്നഡ എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തി വീണ്ടും തിരുത്തി. താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല. നാക്ക് പിഴ മൂലം പറഞ്ഞുപോയ കാര്യം അപ്പോള്‍ തന്നെ തിരുത്തി അതില്‍ ബി ജെ പിക്കാര്‍ ഇനിയും പിടിച്ചുതൂങ്ങരുതെന്നും അനന്തമൂര്‍ത്തി പറഞ്ഞു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന് താന്‍ പറഞ്ഞിട്ടില്ല. പിന്നാക്ക വിഭാഗത്തിലുള്ളവര്‍ നേതൃനിരയിലേക്ക് ഉയര്‍ന്നു വരണമെന്ന അംബേദ്ക്കറിന്റെ ആഗ്രഹമാണ് തനിക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കര്‍ണാടകയിലെ ബി ജെ പി പ്രവര്‍ത്തകര്‍ അനന്തമൂര്‍ത്തിക്ക് വണ്‍വേ ടിക്കറ്റ് അയച്ചുകൊടുത്തിരുന്നു.

anandamurthy

കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ ബാംഗ്ലൂരിലാണ് യു ആര്‍ അനന്തമൂര്‍ത്തി വിവാദമായ പ്രഖ്യാപനം നടത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ താന്‍ രാജ്യം വിടും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മോദിക്ക് അധികാരം കിട്ടിയാല്‍ ഗാന്ധിജിയും നെഹ്‌റുവും സ്വപ്‌നം കണ്ട ഇന്ത്യയെ കാണാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

കന്നഡ സാഹിത്യത്തിലെ പ്രശസ്ത വ്യക്തിത്വങ്ങളില്‍ ഒരാളാണ് 82 കാരനായ യു ആര്‍ അനന്തമൂര്‍ത്തി. എഴുത്തുകാരന്‍, പ്രഫസര്‍ എന്ന നിലകളില്‍ ശ്രദ്ധേയനായ അനന്തമൂര്‍ത്തിക്ക് ജ്ഞാനപീഠം, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. റാം മനോഹര്‍ ലോഹ്യ, ഗാന്ധിജി, ഗോപാല കൃഷ്ണ അഡിഗെ തുടങ്ങിയവരാണ് അനന്തമൂര്‍ത്തിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ പ്രമുഖര്‍. സംസ്‌കാര, ഭാരതി പുര തുടങ്ങിയവയാണ് പ്രധാന നോവലുകള്‍.

English summary
U R Ananthamurthy's flip flop on Modi, says he won't leave India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X