ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനകേസുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സിയ്ക്കാന്‍ അനുമതി തേടി മദനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധി ഉണ്ടായത്. നവംബര്‍ 18നാണ് സുപ്രീം കോടതി മദനിയ്ക്ക് ചികിത്സാനുമതി നല്‍കിയത്. മണിപ്പാല്‍ ആശുപത്രിയിലേയ്ക്കാണ് മദനിയെ മാറ്റിയത്.
പ്രമേഹവും അനുബന്ധ രോഗങ്ങളും മദനിയെ ബാധിച്ചിട്ടുണ്ടെന്ന് മണിപ്പാല്‍ ആശുപത്രി ചെയര്‍മാന്‍ ഡോ സുദര്‍ശന്‍ ബല്ലാട്ട് പറഞ്ഞു. ഡിസംബര്‍ മൂന്നിന് രാവിലെ 11.30 ഓടെയാണ് കര്‍ണാടക സര്‍ക്കാര്‍ മദനിയെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
പ്രമേഹം മൂലമുള്ള കാഴ്ചക്കുറവും മറ്റ് രോഗങ്ങളുമുള്ള മദനിയെ സുപ്രിം കോടതി ചികിത്സയ്ക്ക് ഉത്തരവിട്ട് രണ്ടാഴ്ച കഴിഞ്ഞാണ് കര്‍ണാടക സര്‍ക്കാര്‍ ആശുപത്രിയിലാക്കിയത്. ഭാര്യ സൂഫിയ മദനി മൂത്ത മകനായ ഉമര്‍ മുക്താര്‍ എന്നിവര്‍ മദനിയ്‌ക്കൊപ്പമുണ്ട്. പ്രത്യേക മുറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2010ലാണ് മദനി അറസ്റ്റിലാകുന്നത്.
Complying with the Supreme Court directive, Karnataka government today shifted jailed Kerala-based PDP leader Abdul Nasser Madani, a key accused in the 2008 Bangalore serial blasts case, to a private hospital here for treatment