മെട്രോ ട്രെയിനില്‍ പെണ്‍കുട്ടിയെ അപമാനിച്ചു
ബാംഗ്ലൂര്‍: രാജ്യത്ത് സ്ത്രീകളുടെ ട്രെയിനിലെ യാത്ര എത്രത്തോളം സുരക്ഷിതമാണെന്നതിനെപ്പറ്റി ഇതിനോടകം തന്നെ ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതാണ്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്കും സ്ത്രീകളുടെ സുരക്ഷയ്ക്കും യാതൊരു വിലയും കല്‍പ്പിയ്ക്കാത്ത തരത്തിലുള്ള സംഭവങ്ങളാണ് ബാംഗ്ലൂരില്‍ പോലും അരങ്ങേറുന്നത്. ബാദഗ്ലൂര്‍ മെട്രോ ടെയിനില്‍ കൊളെജ് വിദ്യാര്‍ഥിനിയെ അപമാനിച്ച പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസും അധികൃതരും നടത്തിയ വീഴ്ചയാണ് വീണ്ടും ട്രെയിന്‍ യാത്രയ്ക്കിടെ സ്ത്രീകള്‍ നേരിടുന്ന ദുരിതത്തെ വീണ്ടും പുറം ലോകത്തെ അറിയിക്കുന്നത്.
ഒക്ടോബര്‍ 12 നാണ് കൊളെജ് വിദ്യാര്‍ഥിനിയായ പ്രകൃതി ശര്‍മ്മയ്ക്ക് മെടോ ട്രെയിനില്‍ സഹയാത്രികന്‍മാരില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. എംജി റോഡില്‍ നിന്നും ബൈപ്പനഹള്ളിയിലേയ്ക്ക് പോകുന്ന ട്രെയിനില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം നടക്കുന്നത്. പ്രകൃതിയുടെ അടുത്ത് ഉണ്ടായിരുന്ന ചെറുപ്പക്കാരായ നാല് യാത്രികരാണ് അവരോട് അശ്ലീല സംഭാഷണം നടത്തിയത്.

മോശം പദപ്രയോഗങ്ങളും, ശല്യം ചെയ്യലും സഹിയ്ക്കാന്‍ കഴിയാതെയായപ്പോള്‍ പെണ്‍കുട്ടി മറ്റൊരിടത്ത് മാറിയിരുന്നു. എന്നാല്‍ യുവാക്കള്‍ ഓരോരുത്തരായി എത്തി പെണ്‍കുട്ടിയോട് വീണ്ടും അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. സഹയാത്രികയുടെ സഹായത്തോടെ ഗാര്‍ഡിന്റെ സഹായം തേടിയെങ്കിലും പെണ്‍കുട്ടിയ്ക്ക് സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല ഗാര്‍ഡിന് മുന്നില്‍ വച്ച് പെണ്‍കുട്ടിയെ വീണ്ടും യുവാക്കള്‍ അസഭ്യം പറഞ്ഞു.
തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയോട് യുവാക്കള്‍ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടായിരുന്നു. ഒക്ടോബര്‍ 26 നാണ് പൊലീസ് കേസെടുത്തത്. തന്റെ പരാതി കേള്‍ക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടി ആരോപിയ്ക്കുന്നു.












Click it and Unblock the Notifications