ലേഡി സ്റ്റാഫിനെ ചുംബിച്ചു; സിഇഒയ്ക്ക് പണികിട്ടി
ബാംഗ്ലൂര്‍: ഹോട്ടല്‍ ലിഫ്റ്റില്‍ വെച്ച് കീഴ്ജീവനക്കാരിയെ ബലമായി ചുംബിച്ച സി ഇ ഒയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഐ ടി നഗരമായ ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു കമ്പനിയിലെ സി ഇ ഒ ആയ ജനാര്‍ദ്ദനന്‍ ഗുപ്തയ്‌ക്കെതിരെയാണ് എച്ച് എസ് ആര്‍ ലേ ഔട്ട് പോലീസ് കേസെടുത്തത്. 27 കാരിയായ സഹപ്രവര്‍ത്തകയെ ചുംബിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തു എന്നാണ് പരാതി.
ജൂലൈ 30 ന് എച്ച് എസ് ആര്‍ ലേ ഔട്ടിലുള്ള ഒരു ഹോട്ടലിന്റെ ലിഫ്റ്റില്‍ വെച്ചാണ് സി ഇ ഒ തന്നെ ചുംബിച്ചതെന്ന് പരാതിക്കാരി പോലീസിനോട് പറഞ്ഞു. അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. ഇരുവരും റെസ്റ്റോറന്റിലേക്ക് ഒരുമിച്ചാണ് പോയത്. എന്നാല്‍ ലിഫ്റ്റില്‍ വെച്ച് സി ഇ ഒ തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

ഓഫീസിലെ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിലും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഇതിനും മുമ്പും സി ഇ ഒയില്‍ നിന്നും തനിക്ക് മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ എച്ച് ആര്‍ വിഭാഗം ഇത് സംബന്ധിച്ച് നടപടിയൊന്നും എടുത്തിട്ടില്ല. സംഭവത്തോട് പ്രതികരിക്കാന്‍ കമ്പനിയോ സി ഇ ഒയോ തയ്യാറായിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റൊന്നും നടന്നിട്ടില്ല എന്ന് ബാംഗ്ലൂര്‍ സൗത്ത് ഈസ്റ്റ് ഡി സി പി രോഹിണി സേപത് പറഞ്ഞു. ജനാര്‍ദ്ദനന്‍ ഗുപ്തയ്‌ക്കെതിരെ ലൈംഗിക അതിക്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ആരോപണം ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച ശേഷം വേണ്ട നടപടിയെടുക്കും. അനാവശ്യമായി ശരീരത്ത് സ്പര്‍ശിക്കുക, അശ്ലീല ചിത്രങ്ങളോ വീഡിയോയൊ ആംഗ്യങ്ങളോ കാണിക്കുക തുടങ്ങിയവയെല്ലാം സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍പ്പെടും.












Click it and Unblock the Notifications