Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂര്‍ പീഡനം; സ്‌കൂള്‍ ചെയര്‍മാന്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍: ഐ ടി നഗരമായ ബാംഗ്ലൂരില്‍ കോളിളക്കം സൃഷ്ടിച്ച സ്‌കൂള്‍ പീഡനക്കേസില്‍ വിബ്ജിയോര്‍ പബ്ലിക് സ്‌കൂള്‍ ചെയര്‍മാനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ വെച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് അറസ്റ്റ്. കേസില്‍ രണ്ടാമത്തെ അറസ്റ്റാണ് ഇത്.

ദാമന്‍ ദിയുവില്‍ വെച്ചാണ് വിബ്ജിയോര്‍ സ്‌കൂള്‍ ചെയര്‍മാനായ റസ്തം കേരവാലയെ പോലീസ് അറസ്റ്റ് ചെയ്തത്. ഐ പി സി 201 (തെളിവ് നശിപ്പിക്കല്‍), ജൂവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 23 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. തന്റെ സ്‌കൂളിലെ വിദ്യാര്‍ഥിനിക്ക് സുരക്ഷ ഉറപ്പുവരുത്താനോ അന്വേഷണ സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാനോ ഇദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് പോലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഡി പറഞ്ഞു.

bangalore-school-rape

ആറുവയസ്സുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സ്‌കേറ്റിംഗ് പരിശീലകന്‍ ഞായറാഴ്ച അറസ്റ്റിലായിരുന്നു. ബിഹാര്‍ സ്വദേശിയായ 30 കാരന്‍ മുസ്തഫയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മുസ്തഫ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്തും കുട്ടികളെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ ബാംഗ്ലൂരില്‍ എമ്പാടും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. വിബ്ജിയോര്‍ സ്‌കൂളില്‍ രക്ഷിതാക്കളും എ ബി വി പി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. ഫ്രീഡം പാര്‍ക്കിലും ടൗണ്‍ ഹാള്‍ പരിസരത്തും പ്രതിഷേധ പ്രകടനം നടത്തി. അസംബ്ലിയിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. മൗണ്ട് കാര്‍മല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ മൂവായിരത്തോളം പെണ്‍കുട്ടികളാണ് പ്ലക്കാര്‍ഡുകളുമായി റോഡിലിറങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+