കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് സംഘടനകള്‍ ബീഫ് തിന്ന് പ്രതിഷേധിച്ചു, ബിജെപിക്ക് എതിര്‍പ്പ്

Google Oneindia Malayalam News

ബെംഗളൂരു: മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തിനെതിരെ ദളിത് സംഘടനകള്‍ പരസ്യമായി ബീഫ് തിന്ന് പ്രതിഷേധിച്ചു. ഐ ടി നഗരമായ ബെംഗളൂരുവിലാണ് ദളിത് സംഘടനകള്‍ ഈ പ്രതിഷേധ പ്രകടനം നടത്തിയത്. എഴുത്തുകാരനും നടനുമായ ഗിരീഷ് കര്‍ണാഡിനെയും പ്രതിഷേധക്കാര്‍ തങ്ങളുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

രാജ്യത്തെ ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് ബീഫ് നിരോധനത്തിലൂടെ ഇല്ലാതാക്കുന്നത് എന്നാണ് ദളിത് സംഘടനകള്‍ ആരോപിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി തങ്ങളുടെ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് സംബന്ധിച്ച് നിവേദനം അയക്കും.

beef

ഒമ്പതാം തീയതി വ്യാഴാഴ്ച ടൗണ്‍ഹാള്‍ പരിസരത്ത് വെച്ച് നടക്കുന്ന പ്രതിഷേധ പ്രകടനത്തിന് എത്തണമെന്നാണ് കര്‍ണാഡിനോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാഡ് ഈ ക്ഷണം സ്വകരിച്ചതായാണ് അറിയുന്നത്. കര്‍ണാടകയിലെ മറ്റൊരു പ്രശസ്ത തീയറ്റര്‍ ആക്ടിവിസ്റ്റായ ഡോ. കെ മരുലസിദ്ധപ്പയോടും തങ്ങളുടെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

പരസ്യമായ ബീഫ് തീറ്റയ്‌ക്കെതിരെ ബി ജെ പി രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്തെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താനാണ് ദളിത് സംഘടനകള്‍ ശ്രമിക്കുന്നതെന്നാണ് ബി ജെ പി പറയുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാനുള്ള നീക്കമുണ്ടായാല്‍ ശക്തമായ നിലപാടെടുക്കുമെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു.

English summary
Dalit organisations to eat beef in public opposing beef ban in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X