കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവപ്പെട്ടവര്‍ക്കു പ്രതീക്ഷയേകി ബെംഗളൂരുവില്‍ വസ്തുവില കുറഞ്ഞു,25000ത്തിലധികം ഫ്‌ളാറ്റുകള്‍ കാലി..

വന്‍കിട കമ്പനികളുടെ പ്രൊജക്ടുകളാണ് നഗത്തിന്റെ പല ഭാഗങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നത്

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:സര്‍ക്കാര്‍ 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് എടിഎം ക്യൂവും ബാങ്കിലെ തിരക്കുമൊക്കെ വാര്‍ത്തയാവുമ്പോള്‍ ഐടി നഗരത്തില്‍ സാധാരണക്കാരനു പ്രതീക്ഷയേകി വസ്തുവില പകുതിയായി കുറഞ്ഞതായി റിപ്പോര്‍ട്ട്.

ഇതോടെ റിയല്‍ എസ്‌റ്റേറ്റ് രംഗവും പ്രതിസന്ധിയിലായിരിക്കുകയാണ്. വന്‍കിട കമ്പനികളുടെ നിരവധി പ്രൊജക്ടുകളാണ് നഗരത്തിന്റെ പല ഭാഗങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായ നിരവധി അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങാനാളില്ലാതെ കിടക്കുകയാണ്..

നോട്ട് നിരോധനത്തില്‍ മങ്ങിയത് റിയല്‍ എസ്റ്റേറ്റും

നോട്ട് നിരോധനത്തില്‍ മങ്ങിയത് റിയല്‍ എസ്റ്റേറ്റും

നോട്ട് നിരോധനത്തെ തുടര്‍ന്ന് നഗരത്തിലെ റിയല്‍ എസ്‌റ്റേറ്റ് ഭീമന്മാരും വെളളം കുടിതുടങ്ങി. സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പഖ്യാപനം വന്ന് ഇത്രയും ദിവസത്തിനുള്ളില്‍ വിവിധ ബില്‍ഡര്‍മാരുടെ ഏതാണ്ട് 25000 ത്തോളം അപ്പാര്‍ട്ടുമെന്റുകളാണ് വാങ്ങാനാളില്ലാതെ പണി പൂര്‍ത്തിയായി കിടക്കുന്നത്.

ബുക്കു ചെയ്തവര്‍ പണം പിന്‍വലിച്ചു

ബുക്കു ചെയ്തവര്‍ പണം പിന്‍വലിച്ചു

അപ്പാര്‍ട്ട്‌മെന്റുകള്‍ ബുക്കു ചെയ്തവരില്‍ മിക്കവരും പണം പിന്‍വലിച്ചതാണ് ഇത്രയും അപ്പാര്‍ട്ടുമെന്റുകള്‍ വില്‍പ്പന നടക്കാതെ കിടക്കുന്നതിനുള്ള കാരണം. നോട്ടു നിരോധനം മൂലം സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ ജോലി സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കപ്പെടുന്നതു കൊണ്ടാവാം ബുക്കിങ് പിന്‍വലിച്ചിരിക്കുകയെന്നാണ് ബില്‍ഡര്‍മാര്‍ പറയുന്നത്.

ക്രെഡായ് നല്‍കുന്ന കണക്ക്

ക്രെഡായ് നല്‍കുന്ന കണക്ക്

കോണ്‍ഫെഡറേഷന്‍ ഓ്ഫ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) കണക്കുപ്രകാരം കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ വില്‍ക്കപ്പെടാതെ പോയ റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ വെറും 2.2 ശതമാനം മാത്രമായിരുന്നു. അതായത് 2010 മുതല്‍ 2016 വരെയുള്ള കാലയളവില്‍ വിവിധ ബില്‍ഡര്‍മാരുടെ 82357ത്തോളം അപ്പാര്‍ട്ട്‌മെന്റുകളാണ് ആരും വാങ്ങാതെ കിടന്നത്.

നിര്‍മ്മാണ പ്രവൃത്തികള്‍ പാതിവഴിയില്‍

നിര്‍മ്മാണ പ്രവൃത്തികള്‍ പാതിവഴിയില്‍

നോട്ട് നിരോധനം കാരണം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണെന്നു കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു. ബില്‍ഡര്‍മാര്‍ തങ്ങള്‍ക്ക് ചെക്കു നല്‍കി ഇടപാടുകള്‍ നടത്തുമ്പോള്‍ നിശ്ചിത തുകയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയാറില്ല. തുടര്‍ന്ന് നൂറുകണക്കിന് തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനാവാത്തതുകാരണം നിര്‍മ്മാണ ജോലികള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

പാവപ്പെട്ടവരുടെ സ്വപ്നം

പാവപ്പെട്ടവരുടെ സ്വപ്നം

ബെംഗളൂരു നഗരത്തില്‍ ഉയരുന്ന ആഡംബര ഫഌറ്റുകളെ നോക്കി നെടുവീര്‍പ്പിടാനല്ലാതെ ഒരു മധ്യവര്‍ഗ്ഗ ജീവിതം നയിക്കുന്നവന് സാധിക്കാറില്ല. ഉള്ളത് വിറ്റുപെറുക്കി ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റെങ്കിലും സ്വന്തമാക്കണമെങ്കില്‍ ജീവിതകാലം മുഴുവന്‍ പണം അടച്ചു കഴിയേണ്ടതായും വരുന്ന സാഹചര്യമാണ് നിലവിലുളളത്. എന്നാല്‍ സര്‍ക്കാരിന്റെ നോട്ട് നിരോധനം ഭാവിയില്‍ റിയല്‍എസ്റ്റേറ്റ് മേഖല തങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന വിധത്തിലേക്കു പാകപ്പെടുമെന്ന പ്രതീക്ഷയാണ് സാധാരണക്കാര്‍ക്കുള്ളത്

English summary
Real estate sector, which is called one of the life line of the country’s, is feeling the heat of the Prime Minister Narendra Modi’s demonetization decision as the top builders in city says that the property rates have fallen down by nearly 40-50 percent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X