ബെംഗളൂരുവിലെ മാലിന്യം കണ്ട്ക്കാ? അത് ഇങ്ങനെയാണ്!!!
ബെംഗളൂരു: ഐ ടി നഗരം, പെന്‍ഷന്‍കാരുടെ സ്വര്‍ഗം, സിലിക്കണ്‍ സിറ്റി, പൂന്തോട്ട നഗരം.. ഓര്‍മിച്ചെടുത്താല്‍ ഇഷ്ടം പോലെ ഇനിയും കിട്ടും ബെംഗളൂരുവിന് വിശേഷണങ്ങള്‍. ആറ് കോടിയിലധികം ജനസംഖ്യയുള്ള ഈ മെട്രോ സിറ്റി മാലിന്യം പുറന്തള്ളാനോ സംസ്‌കരിക്കാനോ കഴിയാതെ വീര്‍പ്പുമുട്ടുകയാണ് എന്ന കാര്യം എത്ര പേര്‍ക്കറിയാം.
വര്‍ത്തൂര്‍ തടാകത്തില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ബെംഗളൂരു നഗരം അനുഭവിക്കുന്ന മാലിന്യ പ്രശ്‌നങ്ങളുടെ ഒരു ഉദാഹരണം മാത്രമാണ്. ആദ്യത്തെ നോട്ടത്തില്‍ മഞ്ഞ് പെയ്യും പോലെ തോന്നുമെങ്കിലും സംഭവം അതല്ല. വര്‍ത്തൂര്‍ തടാകത്തിന്റെ കരയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പതയാണിത്. വിശ്വജിത് ബാനിക് എടുത്ത ചിത്രങ്ങള്‍ കാണൂ.

വര്‍ത്തൂര്‍ തടാകം
ബെംഗളൂരു നഗരത്തിലെ ഏറ്റവും വലിയ തടാകങ്ങളില്‍ ഒന്നാണ് 445 ഏക്കറോളം വലിപ്പമുള്ള വര്‍ത്തൂര്‍ തടാകം. തടാകത്തിനോട് ചേര്‍ന്നുള്ള റോഡുകളിലേക്കെല്ലാം മാലിന്യത്തിന്റെ ഈ പത നുരഞ്ഞുകയറും.

കാറ്റേ നീ വീശരുതിപ്പോള്‍...
കാറ്റടിക്കുമ്പോഴാണ് പത റോഡിലേക്ക് കൂടുതലായി എത്തുക. വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും പത കുളിപ്പിച്ചുവിടും. ഇതാദ്യമായിട്ടല്ല വര്‍ത്തൂരില്‍ ഈ മാലിന്യപ്പത കാണപ്പെടുന്നത്.

പതയടിച്ചാല്‍ തിരിച്ചടിക്കും
കാറ്റടിച്ചും മറ്റും കരയിലേക്ക് ഇരച്ചുകയറുന്ന ഈ പത ടാങ്കര്‍ ലോറി വിളിച്ചാണത്രെ തിരിച്ച് തടാകത്തിലേക്ക് എത്തിക്കുന്നത്. വാഷിംഗ് മെഷീനുകളില്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റാണ് തടാകത്തിലെ വെള്ളത്തില്‍ വില്ലനാകുന്നത് എന്നാണ് പറയപ്പെടുന്നത്.

ഓടയില്‍ നിന്ന്...
ടോയ്‌ലറ്റ് ക്ലീനറും ഡിറ്റര്‍ജന്റും കലര്‍ന്ന മലിനജലം ഓടകളിലൂടെ ഒഴുകിയെത്തി വര്‍ത്തൂര്‍ തടാകത്തില്‍ വീഴുന്നു. വര്‍ത്തൂരില്‍ മാത്രമല്ല ബെംഗളൂരുവിലെ മറ്റ് തടാകങ്ങളിലും താമസിയാതെ ഈ പ്രതിഭാസം കാണാം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.












Click it and Unblock the Notifications