Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാമി വിറ്റ്‌നെസിന് പകരം ഫ്രീഷാമിവിറ്റ്‌നസുമായി ഐസിസ്

ബെംഗളൂരു: തീവ്രവാദ സംഘടനയായ ഐസിസിനുവേണ്ടി ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്ത കുറ്റത്തിന് കൊല്‍ക്കത്ത സ്വദേശി മെഹ്ദി മസ്‌രൂര്‍ ബിശ്വാസ് അറസ്റ്റിലായതിന് പിന്നാലെ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടുമായി ഐസിസ് രംഗത്തെത്തി. മെഹ്ദി കൈകാര്യം ചെയ്തിരുന്ന ഷാമി വിറ്റ്‌നെസ് എന്ന അക്കൗണ്ടിന് പകരമായി ഫ്രീഷാമിവിറ്റ്‌നെസ് എന്ന അക്കൗണ്ടാണ് നിലവില്‍ വന്നിരിക്കുന്നത്.

ഒരു സംഘം ഐസിസ് തീവ്രവാദികളാണ് അക്കൗണ്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. പോലീസ് അറസ്റ്റ് ചെയ്ത മെഹ്ദിയെ മോചിപ്പിക്കുക എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. മെഹ്ദിയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ഇല്ലെങ്കില്‍ പോലീസ് ഉദ്യോസ്ഥരോട് പ്രതികാരം ചെയ്യുമെന്നും കാട്ടിയുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

isis-twitter

മുംബൈ പോലുളള മഹാനഗരങ്ങളില്‍ സ്‌ഫോടനമുണ്ടാക്കുമെന്നും തീവ്രവാദികള്‍ ഭീഷണിപ്പെടുത്തുന്നു. ഷാമിയുടെ അറസ്റ്റോടെ ഇന്ത്യയില്‍ നിന്നടക്കമുള്ള യുവാക്കളുടെ റിക്രൂട്ട്‌മെന്റ് അവതാളത്തിലായതാണ് ഐസിസിനെ ചൊടിപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ഭീഷണി സന്ദേശങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുകയാണ്.

മെഹ്ദിയുടെ അറസ്റ്റിന് നേതൃത്വം നല്‍കിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് ഗോയലിന് മൊബൈല്‍ഫോണ്‍ വിളി അടക്കമുള്ള ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഭീഷണിമുഴക്കിയവരെ പിടികൂടുക പ്രയാസകരമാണെന്നാണ് ഇതുസംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. മെഹ്ദിയുടെ അറസ്റ്റില്‍ നിന്നും അന്വേഷണോദ്യോഗസ്ഥരെ വഴിതെറ്റിക്കാന്‍ കൂടിയാണ് ഭീഷണി സന്ദേശമയച്ചതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് കസ്റ്റഡിയിലുള്ള മെഹ്ദിയെ ചോദ്യം ചെയ്തുവരികയാണ്. ഐഎസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമ താനാണെന്നു മെഹ്ദി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+