കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു നഗരത്തില്‍ ആശ്വാസത്തിന്‍റെ കണക്കുകള്‍: മരണനിരക്ക് ഒന്നര മാസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

Google Oneindia Malayalam News

ബെംഗളൂരു: പുതിയ കേസുകളുടെ എണ്ണം കുറഞ്ഞ് വരുന്നതിനൊപ്പം കര്‍ണാടകയില്‍ ആശ്വാസം പകര്‍ന്ന് മരണ നിരക്കും കുറഞ്ഞ് വരുന്നു. ചൊവ്വാഴ്ച ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കോവിഡ് ബുള്ളറ്റിന്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 179 പേരാണ് കര്‍ണാടകയില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതില്‍ ബെംഗളൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം സ്ഥിരീകരിച്ചത് 44 മരണം. ഒന്നരമാസത്തിനിടയിലെ സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് ചൊവ്വാഴ്ച പുറത്ത് വിട്ടത്. തിങ്കളാഴ്ച 199 കോവിഡ് മരണമായിരുന്നു സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ചത്.

ചൊവ്വാഴ്ച പുറത്തുവിട്ട ബുള്ളറ്റിന് പ്രകാരം മറ്റ് ജില്ലകളായ ധാർവാഡ്, കോപ്പൽ, മൈസുരു എന്നിവിടങ്ങളിൽ നിന്നുള്ള മരണനിരക്കില്‍ വല്യ വ്യത്യാസം ഉണ്ടായിട്ടില്ല. സ്വകാര്യ ആശുപത്രികൾ കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതാണ് മരണനിരക്ക് കൃത്യമായി രേഖപ്പെടുത്തുന്നതിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സംസ്ഥാന ആരോഗ്യ കമ്മീഷണർ ഡോ. ത്രിലോക് ചന്ദ്ര പറഞ്ഞു.

bang

'സ്വകാര്യ ആശുപത്രികൾ സമയബന്ധിതമായി മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കഴിഞ്ഞ വർഷവും ഇതേ പ്രശ്നം നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ ഈ വർഷം വിവിധ ആശുപത്രികൾ ഞങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്'-ഡോ. ത്രിലോക് ചന്ദ്ര പറഞ്ഞു. ബെംഗളൂരു നഗരത്തിൽ നിന്നുള്ള 3,961 ബാക്ക്‌ലോഗ് (കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലാത്ത) മരണങ്ങളിൽ 2,478 എണ്ണം സ്വകാര്യ ആശുപത്രികളിലാണ് സംഭവിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഈ വർഷം റിപ്പോര്‍ട്ട് ചെയ്ത 19,503 കോവിഡ് മരണങ്ങളിൽ 4,734 മരണങ്ങൾ ബാക്ക്‌ലോഗ് മരണങ്ങളാണെന്നും ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 5 മുതൽ പ്രതിദിനം 320 മുതൽ 626 വരെ മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നത്. കോവിഡ് മരണം ആശുപത്രികള്‍ അതത് ദിവസങ്ങളില്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാതെ വന്നതായിരുന്നു പിന്നീട് നിരക്ക് വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ പിന്നീട് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ഇതിന് മാറ്റം വന്ന് തുടങ്ങി. അതാണ് ഇപ്പോള്‍ മരണ നിരക്ക് കുറഞ്ഞ് വരാന്‍ പ്രധാനകാരണമായതും.

മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

നിലവില്‍ സംസ്ഥാനത്ത് പ്രതിദിനം സംഭവിക്കുന്ന മരണവും റിപ്പോര്‍ട്ട് ചെയ്യുന്ന മരണവും ഏകദേസം സമമായിട്ടുണ്ടെന്നും സോഴ്സുകളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം തരംഗത്തില്‍ മാർച്ച് 12 മുതൽ മെയ് 31 വരെ സംസ്ഥാനത്ത് 18,198 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധമൂലം മരിച്ചത്. ഇതിൽ 10,096 മരണങ്ങൾ ബെംഗളൂരു നഗരത്തിലാണ് സംഭവിച്ചത്. മെയ് മാസത്തിലായിരുന്നു കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ബെംഗളൂരുവില്‍ മാത്രം 6425 പേരും സംസ്ഥാനത്തൊട്ടാകെ 12,806 പേരും മരിച്ചു.

ഹോട്ട് ആന്റ് ബ്യൂട്ടിഫുൾ ലുക്കിൽ നടി ശ്രദ്ധ കപൂർ ..ഫോട്ടോകൾ കാണാം

Recommended Video

cmsvideo
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

English summary
karnataka covid19: Relief figures in Bangalore: lowest mortality rate in one and half month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X