ബെംഗളൂരിനെ ഇളക്കി മറിച്ചു, മോദിയും വന്നു, പക്ഷേ പോളിംഗ് നില ഉയര്‍ന്നില്ല: എന്താണ് കാരണം?
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത കാലത്തൊന്നും ഇത്ര ശക്തമായ പ്രചാരണം എവിടെയും നടത്തിയിട്ടില്ല. കര്‍ണാടകയില്‍ കൈവിട്ടു പോകുമെന്ന് തോന്നിയ ഘട്ടത്തില്‍ മോദിയാണ് പ്രചാരണത്തിന് മുന്നില്‍ നിന്നത്. ലക്ഷകണക്കിന് അണികളാണ് മോദിയുടെ റോഡ് ഷോയ്ക്കായി ബെംഗളൂരുവില്‍ അണിനിരന്നത്.
സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ റാലിയായിരുന്നു ഇത്. പക്ഷേ ഇതൊരു കേള്‍ക്കാന്‍ രസമുള്ള കാര്യമാണ്. വോട്ടിംഗിന്റെ കാര്യത്തില്‍ ഇതൊന്നും കണ്ടിട്ടില്ല. പോളിംഗ് ബെംഗളൂരുവില്‍ വളരെ മോശമായിരുന്നു. വിചാരിച്ചത്ര നേട്ടം മോദിയുടെ റാലി കൊണ്ട് ബിജെപിക്ക് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്.

മോദിയുടെ റാലികള്‍ ഏകദേശം 30 കിലോമീറ്ററാണ് കവര്‍ ചെയ്തത്. ഇതില്‍ 22 മണ്ഡലങ്ങളാണ് വരുന്നത്. ഇവയിലൊന്നും യാതൊരു ചലനവും ഈ റാലി ഉണ്ടാക്കിയില്ലെന്നാണ് പോളിംഗ് നല്‍കുന്ന സൂചന. ഇവിടെ ശരാശരി പോളിംഗ് ശതമാനം വെറും 56 മാത്രമാണ്. ബിജെപിയുടെ ശക്തമായ കോട്ടകളാണ് ഇതെല്ലാം.
സംസ്ഥാന ശരാശരിയേക്കാള്‍ വളരെ പിന്നിലാണ് ബെംഗളൂരുവിലെ പോളിംഗ് ശതമാനം. 73.19 ശതമാനമാണ് സംസ്ഥാനത്തെ പോളിംഗ് ശരാശരി. അതായത് ഇതിനേക്കാള്‍ 17 ശതമാനം കുറവാണ് പോളിംഗ് എന്നര്‍ത്ഥം. 2018നെ അപേക്ഷിച്ച് മൂന്ന് ശതമാനം മാത്രമാണ് പോളിംഗ് ഉയര്‍ന്നത്. എന്നാല്‍ 2013നെ അപേക്ഷിച്ച് 1 ശതമാനം കുറവാണ്. ഈ സമയത്ത് മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നില്‍ ഇല്ലായിരുന്നു.
മോദിയുടെ റോഡ് ഷോ കടന്നുപോകാത്ത മണ്ഡലങ്ങളിലും വോട്ടിംഗ് ശ തമാനം ഒരേ പോലെയാണ്. ബെംഗളൂരു ജില്ലയില്‍ മൊത്തം പോളിംഗ് 54 ശതമാനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ വോട്ടര്‍മാര്‍ക്കിടയില്‍പ്രത്യേക ക്യാമ്പയിന്‍ അടക്കം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്.
കുറഞ്ഞത് 70 ശതമാനം വോട്ടെങ്കിലും ബെംഗളൂരുവില്‍ രേഖപ്പെടുത്തുമെന്നാണ്. എന്നാല്‍ ഇസിയുടെ പ്രചാരണമൊന്നും വലിയ രീതിയില്‍ ഏശിയില്ല. മോദിയുടെ റോഡ് ഷോ കടന്നുപോയ ബൊമ്മനഹള്ളിയിലും, സിവി രാമന്‍ നഗര്‍ മണ്ഡലങ്ങളിലും ഏറ്റവും കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്. ബൊമ്മനഹള്ളിയില്‍ 47, സിവി രാമന്‍ നഗറില്‍ 49 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്.
ബൊമ്മനഹള്ളിയും, സിവി രാമന്‍നഗറിലും ബിജെപിയാണ് നേരത്തെ വിജയിച്ചവര്‍. 22 മണ്ഡലങ്ങളില്‍ 11 എണ്ണം ബിജെപി 2018ല്‍ വിജയിച്ചവയാണ്. ഏഴെണ്ണത്തില്‍ കോണ്‍ഗ്രസും, ഒരെണ്ണം ജെഡിഎസ്സുമാണ് വിജയിച്ചത്. 2019ല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും കൂറുമാറ്റം നടന്ന ശേഷം ബിജെപിക്ക് ഇവിടെ സീറ്റ് നില 15 ആയി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം എക്‌സിറ്റ് പോളുകളില്‍ 2018ലേത് പോലൊരു പ്രകടനം ബിജെപിക്ക് ബെംഗളൂരുവില്‍ കാഴ്ച്ചവെക്കാനാവില്ലെന്നാണ് പ്രവചിക്കുന്നത്. ഗോവിന്ദ രാജ് നഗറിലെ മല്ലികാര്‍ജുന്‍ സികെ പറയുന്നത് മോദി വന്നതില്‍ സന്തോഷമെന്നാണ്. എന്നാല്‍ അതുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും മല്ലികാര്‍ജുന്‍ പറഞ്ഞു.












Click it and Unblock the Notifications