ബഹുഭാര്യത്വം വിനയായി യുവതിയ്ക്ക് ജഡ്ജാകാനായില്ല
ബാംഗ്ലൂര്‍: ബഹുഭാര്യത്വത്തിന്റെ നിയമക്കുരുക്കില്‍പെട്ട് യുവതിയ്ക്ക് സിവില്‍ ജഡ്ജ് ആകാനുള്ള അവസരം നഷ്ടമായി. രാധര്‍ണി മഹാദേവ് കൊളംബേ (33) എന്ന യുവതിയ്ക്കാണ് സിവില്‍ ജഡ്ജ് പരീക്ഷയില്‍ 41 ാംറാങ്ക് ഉണ്ടായിരുന്നെങ്കിലും ബഹുഭാര്യത്വത്തിന്റെ പേരില്‍ അവസരം നഷ്ടമായത്. സ്വന്തം സഹോദരിയുടെ ഭര്‍ത്താവിനെയാണ് ഇവര്‍ വിവാഹം ചെയ്തത്.
കര്‍ണാടക സിവില്‍ സര്‍വ്വീസ് നിയമം അനുസരിച്ചാണ് യുവതിയെ അയോഗ്യയാക്കിയത്. 2002 ലാണ് രാധര്‍ണി ഗോപാല്‍ ബി പാട്ടീല്‍ എന്നയാളെ വിവാഹം കഴിച്ചത്. ഇവരെ വിവാഹം കഴിയ്ക്കുമ്പോള്‍ തന്നെ രാധര്‍ണിയുടെ ചേച്ചി മധുരയും ഗോപാലിന്റെ ഭാര്യയായിരുന്നു. ഇവരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലായിരുന്നു. രണ്ട് ഭാര്യമാരും ഗോപാലിനൊപ്പം തന്നെയാണ് താമസം. രാധര്‍ണിയ്ക്ക് ഒരു മകനുണ്ട്.

2006 ലാണ് സിവില്‍ ജഡ്ജ് പദവിയിലേയ്ക്കുള്ള വിജ്ഞാപനം കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. രാധര്‍ണി എഴുത്ത് പരീക്ഷയിലും ഇന്റര്‍വ്യൂവിലും പാസായി. എന്നാല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ബഹുഭാര്യത്വത്തെത്തുടര്‍ന്ന് ഇവരെ അയോഗ്യയാക്കുകയായിരുന്നു.
നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താത്ത ഒരാളുടെ ഭാര്യയായി തുടരുന്നുവെന്ന കാരണത്താലാണ് ഇവരെ അയോഗ്യയാക്കിയത്. ഹിന്ദു വിവാഹ നിയമപ്രകാരം ബഹുഭാര്യത്വം നിരോധിച്ചെന്നും തുടരുന്നത് നിയമപരമായി തെറ്റാണെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications