കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു വീണ്ടും ഭീതിയില്‍: സ്‌കൂളില്‍ നിന്നും പിടികൂടിയ പുലി രക്ഷപ്പെട്ടു

  • By Siniya
Google Oneindia Malayalam News

ബെംഗളൂരു: നഗരം വീണ്ടും പുലി ഭീതിയില്‍. കഴിഞ്ഞ ആഴ്ച ബെംഗളൂര്‍ നഗരത്തിലെ വിബ്ജിയോര്‍ സ്‌കൂളില്‍ പരിഭ്രാന്തി പരത്തി പിടികൂടിയ പുലി രക്ഷപ്പെട്ടു. പുലിയെ ചികിത്സിക്കാനായി ബാനര്‍ഘാട്ടയിലെ നാഷണല്‍ പാര്‍ക്കില്‍ ഒരു കൂട്ടിലാണ് പാര്‍പ്പിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് ഭക്ഷണം നല്‍കുന്നതിനിടെയാണ് പുലി രക്ഷപ്പെട്ടതെന്ന് കരുതുന്നത്.

ഭക്ഷണം നല്‍കുന്നതിനായി തുറന്ന കൂടിന്റെ ശരിയായി പൂട്ടാതിരുന്നതാണ് പുലി രക്ഷപ്പെടാന്‍ കാരണമെന്നാണ് പാര്‍ക്ക് ഡയരക്ടര്‍ സന്തോഷ് കുമാര്‍ പറയുന്നത്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. പുലിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

leopard-attack

നഗരത്തില്‍ പുലിയിറങ്ങിയതിനാല്‍ ബെംഗളൂരുവിലെ 134 സ്‌കൂളുകള്‍ അടച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സ്‌കൂള്‍ വരാന്തയിലൂടെ പുലി നടക്കുന്നത് സിസിടിവിയിലൂടെ സ്‌കൂള്‍ ജീവനക്കാര്‍ കണ്ടത്. ഇതില്‍ പത്ര ഫോട്ടോഗ്രാഫര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു.

തുടര്‍ന്ന് വനം വകുപ്പ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ പിടികൂടുകയായിരുന്നു. 14 മണിക്കൂറിന് ശേഷമാണ് പുലിയെ പിടികൂടിയത്. ഇതേ സമയം പുലി പാര്‍ക്കില്‍ തന്നെ എവിടെയെങ്കിലും കാണുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

English summary
Leopard that snuck into Bengaluru school escapes from zoo cage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X