ലിംഗായത്തുകള്‍ക്കും വൊക്കലിഗയ്ക്കും സംവരണം, ബിജെപിക്ക് ഗുണം ചെയ്യുമോ?, സര്‍വേ റിപ്പോര്‍ട്ട്!!
ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ നേട്ടം നേട്ടം മുന്നില്‍ കണ്ട് ബിജെപി ചില നീക്കങ്ങള്‍ നടത്തിയിരുന്നു. മുസ്ലീം സംവരണം റദ്ദാക്കിയതായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ ആ സംവരണം സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്തുകള്‍ക്കും വൊക്കലിഗയ്ക്കുമായി നല്‍കാനും ബിജെപി തീരുമാനിച്ചിരുന്നു. പക്ഷേ ഈ നീക്കം ഗുണം ചെയ്യുമോ എന്നാണ് ഇനി അറിയാനുള്ളത്.
എന്‍ഡിടിവിയുടെ പൊതുജനത അഭിപ്രായ സര്‍വേ ഇക്കാര്യത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ബിജെപി വിചാരിച്ചത് പോലെയുള്ള നേട്ടങ്ങള്‍ ഇതുവഴി ലഭിക്കും. പക്ഷേ വലിയ പ്രത്യാഘാതങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പും ഇതോടൊപ്പം ലഭിച്ചിച്ചുണ്ട്.

മുസ്ലീം സംവരണ വീതിച്ച് നല്‍കാനുള്ള നീക്കം ലിംഗായത്തുകള്‍ക്കിടയിലും, വൊക്കലിഗ വിഭാഗത്തിലും ബിജെപിക്ക് നേട്ടങ്ങള്‍ സമ്മാനിക്കുമെന്നാണ് എന്‍ഡിടിവി പൊജുനാഭിപ്രായ സര്‍വേ പറയുന്നത്. എന്നാല്‍ ഇങ്ങനൊരു തീരുമാനത്തെ കുറിച്ച് വെറും 33 ശതമാനം മാത്രമാണ് അറിയുകയെന്ന് സര്‍വേ പറയുന്നു.
അതായത് ഇത്തരമൊരു ചോദ്യം ചോദിച്ചപ്പോള്‍ പലരും ഇങ്ങനൊരു തീരുമാനത്തെ കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. അതേസമയം സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നവരുടെ എണ്ണം 30 ശതമാനം കടന്നിട്ടില്ല. എന്നാല്‍ ഭാഗികമായി പിന്തുണയ്ക്കുന്നവരുടെ നിലപാട് വോട്ടായി മാറാന്‍ വലിയ സാധ്യതയുണ്ട്.
ലിംഗായത്തുകളുടെ സംവരണം വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ ഇ തില്‍ 45 ശതമാനം പേര്‍ പിന്തുണ അറിയിച്ചു. വൊക്കലിഗയ്ക്കുള്ള സംവരണത്തെ പിന്തുണച്ചവര്‍ 37 ശതമാനമാണ്. പട്ടികജാതി-വര്‍ഗ വിഭാഗത്തിനത, 40, 41 ശതമാനം വീതമാണ്. അതേസമയം മുസ്ലീങ്ങളുടെ സംവരണത്തെ പിന്‍വലിച്ചത് 23 ശതമാനം പൂര്‍ണമായും പിന്തുണയ്ക്കുന്നു.
ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍
25 ശതമാനം ഭാഗികമായി അതിനെ പിന്തുണയ്ക്കുന്നുണ്ട്. മാര്‍ച്ച് മാസത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ നാല് ശതമാനം വരുന്ന മുസ്ലീം സംവരണ റദ്ദാക്കിത്. കഴിഞ്ഞ നൂറ് വര്‍ഷമായി മുസ്ലീം സമുദായത്തെ പിന്നോക്ക വിഭാഗമായിട്ടാണ് കര്‍ണാടകയില്‍ കണ്ടുവരുന്നത്. ലിംഗായത്തുകള്‍ക്ക് ഇതിലൂടെ 7 ശതമാനമായി സംവരണം വര്‍ധിച്ചിരുന്നു. അതുപോലെ ആറ് ശതമാനമായി വൊക്കലിഗ സംവരണവും വര്‍ധിച്ചിരുന്നു.
അതേസമയം മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് ഈ നീക്കം കാരണം ബിജെപിക്ക് നഷ്ടമായേക്കാം. ബഞ്ജാര, ഭോവി, കൊറാച്ച, കൊറാമ വിഭാഗങ്ങള്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. ഇവര്‍ ജാതി സെന്‍സസ് കേന്ദ്രത്തോടെ ആവശ്യപ്പെടുന്നുണ്ട്. ഇതിനെ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ പിന്തുണയ്ക്കുന്നുണ്ട്.
അതുപോലെ ടിപ്പു ജയന്തി വിഷയം കര്‍ണാടകയില്‍ സാധാരണ ജനങ്ങളെ ബാധിച്ചിട്ടേയില്ലെന്ന് സര്‍വേ പറയുന്നു. മൂന്നില്‍ ഒരു വോട്ടര്‍മാര്‍ക്ക് മാത്രമേ ഈ വിഷയത്തെ കുറിച്ചറിയൂ. 29 ശതമാനത്തിന് മാത്രമാണ് ടിപ്പു വിവാദത്തെ കുറിച്ചറിയുന്നത്. ഈ വിഷയം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമോ എന്ന ചോദ്യത്തിന് 74 ശതമാനമാണ് അതെ എന്ന് മറുപടി നല്‍കിയത്. ഇതിനെ പിന്തുണയ്ക്കുന്നവരെല്ലാം ബിജെപിയെ പിന്തുണയ്ക്കുന്നവരാണെന്ന് സര്‍വേ പറഞ്ഞു.












Click it and Unblock the Notifications