നിയമസഭയ്ക്ക് കാവല്‍ നില്‍ക്കാന്‍ 7മാസം ഗര്‍ഭിണി?
ബെലഗാവി: സുരക്ഷാ ഡ്യൂട്ടിക്കിടെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ കുഴഞ്ഞുവീണത് വിവാദമാകുന്നു. ഏഴ് മാസം ഗര്‍ഭിണിയായ പോലീസ് കോണ്‍സ്റ്റബിളാണ് ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയ്ക്ക് സമീപം സുരക്ഷാ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കുഴഞ്ഞുവീണ കോണ്‍സ്റ്റബിളിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് എത്തിയില്ല എന്നും പരാതിയുണ്ട്.
ഏഴ് മാസം ഗര്‍ഭിണിയായ സുമ ബന്നാല എന്ന 27 കാരിയാണ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണത്. നിയമസഭയുടെ പ്രധാന പ്രവേശന കവാടത്തിലാണ് ഇവര്‍ വീണത്. ഷിരഹട്ടി താലൂക്കിലെ ഷിരഹട്ടി പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് സുമ ബന്നാലയെ ഡ്യൂട്ടിക്ക് അയച്ചത്. സുമ കുഴഞ്ഞുവീണ ശേഷം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണത്രെ ആംബുലന്‍സ് എത്തിയത്.

രാവിലെ ഏഴ് മണിക്ക് ഡ്യൂട്ടിക്ക് പോകുമ്പോള്‍ സുമയ്ക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് സഹപ്രവര്‍ത്തക പറഞ്ഞു. പത്ത് മണിയോടെ സുമ തളര്‍ച്ച തോന്നുന്നതായി പറയുകയും ഉടന്‍തന്നെ കുഴഞ്ഞുവീഴുകയുമായിരുന്നു. ജില്ലാ ആശുപത്രിയില്‍ അറിയിച്ച് ആംബുലന്‍സ് എത്തിയ ശേഷം സുമയെ ആശുപത്രിയിലേക്ക് മാറ്റി. സുമയുടെ നില തൃപ്തികരമാണ് എന്ന് ബെല്‍ഗാവി ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു
സുമ മാത്രമല്ല നിയമസഭയില്‍ സുരക്ഷാ ഡ്യൂട്ടിക്കുള്ള ഗര്‍ഭിണിയായ കോണ്‍സ്റ്റബിള്‍ എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ആറോ ഏഴോ ഗര്‍ഭിണിമാര്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്ന് ഒരു സീനിയര്‍ ഓഫീസര്‍ പറഞ്ഞു. ഗര്‍ഭിണികളായ ഉദ്യോഗസ്ഥര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി ആരോഗ്യവകുപ്പിന്റെ വാന്‍ സ്ഥലത്ത് ഉണ്ടാകാറുണ്ടത്രെ. എന്നാല്‍ സുമയെ സഹായിക്കാന്‍ ഈ വാഹനവും ഉണ്ടായില്ല.












Click it and Unblock the Notifications