കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഗിണി ദ്വിവേദി: അന്ന് ബിജെപിയുടെ താരപ്രചാരക, ഇന്ന് മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍, വെട്ടിലായി..

Google Oneindia Malayalam News

ബെംഗളരു: കന്നട സിനിമാ ലോകത്തെ പിടിച്ചു കുലുക്കിക്കൊണ്ടാണ് മലയാളികള്‍ ഉള്‍പ്പെട്ട ലഹരി ഇടപാട് കേസിലെ അന്വേഷണം പുരോഗമിക്കുന്നത്. പ്രമുഖ തെന്നിന്ത്യന്‍ നടി രാഗിണി ദ്വിവേദിയെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തുകഴിഞ്ഞു. കന്നഡ ചലച്ചിത്ര മേഖലയിലെ 12 ഓളം പ്രമുഖര്‍ക്ക് കൂടി ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയേക്കുമെന്നാണ് സൂചന.

പലരും ഇപ്പോള്‍ തന്നെ ശക്തമായ നിരീക്ഷണത്തിലാണ്. നിര്‍മ്മാതാവും കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്‍റെ മകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണ്ണായകമായത്. അതേസമയം തന്നെ രാഗിണിയുടെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ജെഡിഎസും സര്‍ക്കാറിനെതിരെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

രാഗിണി

രാഗിണി

യെലഹങ്കയിലെ ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയിതന്ന പിന്നാലെയായിരുന്നു ചോദ്യം ചെയ്യലിനായി രാഗിണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എട്ടു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം നടിയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തുകയും ചെയ്തു. രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ നേരത്തെ ഇതെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

പാര്‍ട്ടിക്കിടെ

പാര്‍ട്ടിക്കിടെ

രാഗിണിയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരി മരുന്ന വിതരണം ചെയ്തതിന് തെളിവ് ലഭിച്ചെന്നാണ് ജോയന്‍റ് പൊലീസ് കമ്മീഷ്ണര്‍ സന്ദീപ് പാട്ടീല്‍ വ്യക്തമാക്കുന്നത്. മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍, മമ്മൂട്ടിയുടെ ഫേസ് ടു ഫേസ് എന്നീ ചിത്രങ്ങളിലും രാഗിണി അഭിനയിച്ചിട്ടുണ്ട്. തനിക്കെതിരായി ഉയരുന്ന ആരോപണങ്ങളില്‍ അര്‍ത്ഥമില്ലെന്നും ലഹരി മാഫിയയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു നടി ഞായറാഴ്ച ട്വിറ്ററില്‍ കുറിച്ചത്.

താരപ്രചാരക

താരപ്രചാരക

ലഹരിമാഫിയക്ക് ബിജെപിയും സര്‍ക്കാരും കുടപിടിക്കുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഡിസംബറില്‍ 15 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകരില്‍ ഒരാളായിരുന്നു രാഗിണി ദ്വിവേദി. ഈ സമയത്തുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകകയാണ്.

Recommended Video

cmsvideo
Ragini Dwivedi: Life, career and controversy| Oneindia Malayalam
കെആര്‍ പേട്ട് മണ്ഡലത്തില്‍

കെആര്‍ പേട്ട് മണ്ഡലത്തില്‍

ഉപതിരഞ്ഞെടുപ്പില്‍ കെആര്‍ പേട്ട് മണ്ഡലത്തിലായിരുന്നു രാഗിണി ദ്വിവേദി ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. നാരായണ ഗൗഡയായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. പ്രചാരണത്തിനെത്തിയ രാഗിണിയെ മുഖ്യമന്ത്രി ബിഎസ് യഡിയൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയുടെ നേതൃത്വത്തിലായിരുന്നു സ്വീകരിച്ചത്.

കോണ്‍ഗ്രസ് ആവശ്യം

കോണ്‍ഗ്രസ് ആവശ്യം

ബിവൈ വിജയേന്ദ്രയും രാഗിണിയും ഒപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് ബിജെപിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയര്‍ന്നു വരുന്നത്. സംഘവുമായുള്ള വിജയേന്ദ്രയടക്കമുള്ള ബിജെപി നേതാക്കളുടെ ബന്ധം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നു. ഇതോടെ ബിജെപി രാഷ്ട്രീയമായി വലിയ പ്രതിരോധത്തിലാണ് അകപ്പെട്ടിരിക്കുന്നത്. .

വീടുകള്‍ തോറും

വീടുകള്‍ തോറും

ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വീടുകള്‍ തോറും കയറിയുള്ള പ്രചാരണമായിരുന്നു കെആര്‍ പേട്ട് മണ്ഡലത്തില്‍ രാഗിണി നടത്തിയത്. പ്രതിപക്ഷ ആരോപണത്തില്‍ ബിജെപിയുടെ ഭാഗത്ത് നിന്നും വ്യക്തമായ വിശദീകരണം ഒന്നും ഇതുവരെ വന്നിട്ടില്ല. അതേസമയം തന്നെ കോണ്‍ഗ്രസും ജെഡിഎസും സര്‍ക്കാറിനെ അനാവശ്യമായി വിമര്‍ശിക്കുകയാണെന്നാണ് ചില ബിജെപി നേതാക്കള്‍ പ്രതികരിച്ചത്.

എച്ച് ഡി കുമാരസ്വാമി

എച്ച് ഡി കുമാരസ്വാമി

ലഹരിക്കടത്ത് വിവാദത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി നടത്തിയത്. ക്രിക്കറ്റിലെ വാതുവയ്പ്പിലൂടെയും മയക്കുമരുന്ന് വ്യാപാരത്തിലൂടെയും ലഭിച്ച് പണം കൊണ്ട് ബിജെപി തന്‍റെ സര്‍ക്കാറിനെ അട്ടിമറിക്കുകയായിരുന്നെന്നാണ് എച്ച് ഡി കുമാരസ്വാമി പറഞ്ഞത്.

സിനിമാ മേഖലയിലേക്ക്

സിനിമാ മേഖലയിലേക്ക്

അതേസമയം, കേസില്‍ നേരത്തെ അറസ്റ്റിലായ സീരിയല്‍ നടി അനിഘയാണ് മയക്കുമരുന്ന് സിനിമാ മേഖലയിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അന്വേഷണ സംഘം പിടിച്ചെടുത്ത അനിഘയുടെ ഡയറിയില്‍ നിന്നും മൊഴിയില്‍ നിന്നുമാണ് സിനിമാ താരങ്ങളെപ്പറ്റിയും വിഐപിമാരുടെ മക്കളെപ്പറ്റിയുമുള്ള വിവരങ്ങള്‍ കിട്ടിയത്.

വിദ്യാര്‍ത്ഥികള്‍ക്കും

വിദ്യാര്‍ത്ഥികള്‍ക്കും

കല്യാണ്‍ നഗറിലെ ഹോട്ടല്‍ റോയല്‍ സ്യൂട്ട് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടേയുള്ളവര്‍ക്കും നഗരത്തിലുടനീളമുള്ള നിശാപാര്‍ട്ടികള്‍ക്കും ലഹരിമരുന്ന് എത്തിച്ചതായി കേസിലെ പ്രധാന പ്രതിയും മലയാളിയുമായ മുഹമ്മദ് അനൂപ് മൊഴിനല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഉള്‍പ്പടേയുള്ളവ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

 ലഹരിയില്‍ കുടുങ്ങിയ സൂപ്പര്‍ നായിക; മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം!! ആരാണ് രാഗിണി ദ്വിവേദി ലഹരിയില്‍ കുടുങ്ങിയ സൂപ്പര്‍ നായിക; മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം!! ആരാണ് രാഗിണി ദ്വിവേദി

English summary
Ragini Dwivedi once BJP's star campaigner now arrested in drug case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X