Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ക്ക് വന്‍ വാഗ്ദാനം, വര്‍ഷത്തില്‍ 30000 രൂപയുടെ ഫണ്ട്; രാഹുലിന്റെ പുതിയ പ്രഖ്യാപനം

ബെംഗളൂരു: കര്‍ണാടകയില്‍ കര്‍ഷകര്‍ക്ക് പുതിയ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കൃഷി നിധി സ്‌കീം കര്‍ഷകര്‍ക്കായി നടപ്പാക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒന്നര ലക്ഷം രൂപ അധികാരത്തിലെത്തിയാല്‍ നല്‍കുമെന്ന് രാഹുല്‍ പറഞ്ഞു.

ഹാസന്‍ ജില്ലയിലെ അര്‍സികേരെ ജില്ലയിലെ പൊതുജന റാലിയിലാണ് രാഹുലിന്റെ പുതിയ പ്രഖ്യാപനമെത്തിയത്. കൃഷി നിധി പദ്ധതി പ്രകാരം എല്ലാവര്‍ഷം ബജറ്റില്‍ 30000 രൂപ വകയിരുത്തുമെന്ന് രാഹുല്‍ വ്യക്തമാക്കി. താങ്ങുവിലയും വലിയ പ്രഖ്യാപനം രാഹുലില്‍ നിന്നുണ്ടായി. തേങ്ങയ്ക്കും അടയ്ക്കയ്ക്കുമായിരുന്നു രാഹുല്‍ താങ്ങുവില പ്രഖ്യാപിച്ചത്.

RAHUL GANDHI

അതേസമയം പാലിന്റെ സബ്‌സിഡിയും ഉയര്‍ത്തുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. അഞ്ച് രൂപയില്‍ നിന്ന് ഏഴ് രൂപയായിട്ടാണ് പാലിന് ലിറ്ററിന് സബ്‌സിഡി വര്‍ധിപ്പിക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന ദിവസം തന്നെ ഇത് നടപ്പാക്കുമെന്നും രാഹുല്‍ പറയുന്നു. നേരത്തെ തന്നെ അഞ്ച് സുപ്രധാന ഉറപ്പുകള്‍ പ്രകടനപത്രികയില്‍ വോട്ടര്‍മാര്‍ക്കായി കോണ്‍ഗ്രസ് നല്‍കിയിരുന്നു. ഇതിന് പുറമേയുള്ള വാഗ്ദാനങ്ങളാണിത്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുല്‍ പരിഹസിച്ചു. കോണ്‍ഗ്രസ് തന്നെ വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ രംഗത്ത് വന്നത്. കര്‍ണാടകയിലെ ജനങ്ങള്‍ക്കായി മോദി എന്താണ് ചെയ്തതെന്ന് ആദ്യം മോദി വ്യക്തമാക്കണം. 40 ശതമാനം കമ്മീഷന്റെ പേരിലുള്ള അഴിമതി എന്തുകൊണ്ട് മോദി പ്രതിരോധിച്ചില്ല.

ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍

സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ മോദി എന്ത് ചെയ്തു. തൊഴിലില്ലാത്ത യുവാക്കളെ സഹായിക്കാന്‍ അദ്ദേഹം എന്ത് നിലപാടാണ് എടുത്തതെന്നും രാഹുല്‍ ചോദിച്ചു. ഈ ചോദ്യങ്ങള്‍ക്കെല്ലാം പ്രചാരണത്തില്‍ പ്രധാനമന്ത്രി മറുപടി പറയുമെന്ന് കരുതുന്നു. കര്‍ണാടകയിലെ ബിജെപി നേതാക്കളോട് പ്രധാനമന്ത്രിക്ക് വളരെ കുറച്ച് ബഹുമാനം മാത്രമാണ് ഉള്ളത്.

നിങ്ങളുടെ പാര്‍ട്ടിയിലെ ഒരു നേതാവിനെ കുറിച്ച് പോലും അദ്ദേഹം സംസാരിച്ചില്ല. യെഡിയൂരപ്പയും ബസവരാജ് ബൊമ്മൈയും അവര്‍ക്കുണ്ട്. എന്നിട്ടും മിണ്ടിയില്ല. കുറച്ചൊക്കെ ബഹുമാനം അവര്‍ക്കും നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് എപ്പോഴും കര്‍ണാടകത്തിലെ നേതാക്കളെ ബഹുമാനിച്ചിട്ടേയുള്ളൂ. സിദ്ധരാമയ്യ ആണെങ്കിലും, ഡികെ ശിവകുമാറോ പരമേശ്വരയോ ആണെങ്കില്‍ അങ്ങനെ തന്നെയാണെന്നും രാഹുല്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് മോദിയെ കുറിച്ചുള്ളതല്ല. ഇത് കര്‍ണാടകയിലെ ജനങ്ങളെ കുറിച്ചുള്ളതാണ്.

ബിജെപി സര്‍ക്കാര്‍ എന്തൊക്കെ ചെയ്തുവെന്ന് അദ്ദേഹം പറയട്ടെ. കര്‍ണാടകയുടെ ഭാവിക്കായി എന്താണ് അദ്ദേഹം ചെയ്യാന്‍ പോകുന്നതെന്ന് പറയട്ടെ. അല്ലാതെ തന്നെ കോണ്‍ഗ്രസ് അപമാനിച്ചു, വിമര്‍ശിച്ചു എന്നെല്ലാം പരാതി പറയുകയല്ല ചെയ്യേണ്ടത്. കര്‍ണാടകയെ കുറിച്ച് പറയാതെ, സ്വന്തം കാര്യമാണ് മോദി പറയുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+