കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള സിനിമയോട് ഇത്രയും വിരോധമോ? ബെംഗളുരുവില്‍ തിയേറ്ററിന് നേരെ ആക്രമണം

  • By Siniya
Google Oneindia Malayalam News

ബെംഗളുരു : ബെംഗളൂരുവില്‍ മലയാളസിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററിനുനേരേ ആക്രമണം. കന്നഡ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. സ്ഥിരമായി മലയാളചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നാരോപിച്ച് ശിവാജി നഗറിലെ സംഗീത് തിയേറ്ററിനുനേരേയാണ് ആക്രമണം. കന്നഡ രാജ്യോത്സവദിവസമായ ഞായറാഴ്ച ഒരു സംഘം ആക്രമിക്കുകയായിരുന്നു, തുടര്‍ന്ന് സിനിമാപ്രദര്‍ശനം നിര്‍ത്തിവെച്ചു.

ഇവിടെ പോലീസുകാരുണ്ടായിരുന്നെങ്കിലും അക്രമികളെ തടഞ്ഞില്ല. പുതുതായി റിലീസ് ചെയ്ത രണ്ട് മലയാളചലച്ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്. ഞായറാഴ്ചയായതിനാല്‍ നിരവധിമലയാളികള്‍ സിനിമ കാണാനെത്തിയിരുന്നു.

-theatre

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പ്രദര്‍ശനം ആരംഭിക്കുന്നതിനുമുന്‍പായി മുദ്രാവാക്യം വിളിച്ചെത്തിയ ഇരുപതോളംപേര്‍ തിയേറ്റര്‍ വളപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മലയാളം സിനിമാപോസ്റ്ററുകള്‍ സംഘം വലിച്ചുകീറി. തിയേറ്ററിലെ ചില ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍വരുത്തുകയും ചെയ്തു. തിയേറ്ററില്‍ ഇനി മലയാളം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും സിനിമ കാണാനെത്തിയവര്‍ മടങ്ങിപ്പോകണമെന്നും ഇവിടെയുണ്ടായിരുന്നവരോട് ആവശ്യപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പ്രദര്‍ശനത്തിന് മുന്‍കൂട്ടി ബുക്കുചെയ്തവരുടെ പണം മടക്കിനല്‍കാന്‍ തിയേറ്റര്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതും ചെറിയരീതിയില്‍ വാക് തര്‍ക്കത്തിനിടയാക്കി. എന്നാല്‍, തിങ്കളാഴ്ച സിനിമാപ്രദര്‍ശനമുണ്ടാകുമെന്ന് തിയേറ്റര്‍ അധികൃതര്‍ അറിയിച്ചു. ബെംഗളൂരുവില്‍ വര്‍ഷങ്ങളായി മലയാളസിനിമ സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററാണിത

English summary
show Malayalam film in Bangalore, some are attack against theater,the incident occurred Sunday noon at sivagi therater Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X