Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറകെ നടന്ന് മടുത്തു, 20കാരി ടെക്കിയെ യുവാവ് കടിച്ചു!

ബെംഗളൂരു: 20 കാരി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ യുവാവ് ഓഫീസില്‍ കയറി കടിച്ചു. ബി ടി എം ലേ ഔട്ടില്‍ ജോലി ചെയ്യുന്ന പ്രിയാ റാവു ( പേര് യഥാര്‍ഥമല്ല) വിനാണ് യുവാവില്‍ നിന്നും കടി കിട്ടിയത്. പ്രിയാ റാവുവിന്റെ ഓഫീസിലെ കാന്റീനിലെത്തിയാണ് ജുനൈദ് എന്ന 23 കാരന്‍ കടിച്ചത്. തോളിലായിരുന്നു കടി. പ്രിയയുടെ സഹപ്രവര്‍ത്തകര്‍ ജുനൈദിനെ കൈകാര്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്. വായിക്കൂ.

ഒന്നും രണ്ടുമല്ല നാല് വര്‍ഷമായി പ്രണയാഭ്യര്‍ഥനയുമായി പ്രിയയുടെ പുറകെ നടക്കുന്നു ജുനൈദ്. പണ്ട് പ്രിയയും കുടുംബവും ഗുരപ്പനപാളയത്ത് താമസിച്ചിരുന്ന കാലത്ത് ഇവരുടെ അയല്‍വാസിയായിരുന്നത്രെ ജുനൈദ്. സ്‌കൂളില്‍ പഠിക്കുകയായിരുന്ന പ്രിയയോട് അന്നേ പ്രണയം തോന്നിയതാണ് ജുനൈദിന്. എന്നാല്‍ ഇത്രയും കാലമായിട്ടും പ്രിയ സമ്മതം മൂളാത്തതിന്റെ ദേഷ്യം തീര്‍ക്കാനാണ് ജുനൈദ് ഓഫീസിലെത്തി പ്രിയയെ കടിച്ചത്.

karnataka

ഇത്രയൊന്നുമല്ല ജുനൈദ് പ്രിയയോട് ചെയ്ത ദ്രോഹം. ജുനൈദിനെ പേടിച്ച് പ്രിയയും കുടുംബവും മൂന്ന് തവണ വീട് മാറേണ്ടി വന്നു. സ്‌കൂളിലും പിന്നീട് കോളേജിലും കയറി പ്രിയയെ ഉപദ്രവിച്ചിട്ടുണ്ട് ഇയാള്‍. ജോലി ചെയ്യുന്ന സ്ഥലത്തും കിട്ടിയില്ല സമാധാനം. സഹികെട്ട് വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും ചേര്‍ന്നെടുത്ത തീരുമാന പ്രകാരമാണ് മൂന്ന് പ്രാവശ്യം ഇവര്‍ വീട് മാറിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരമണിക്കാണ് ജുനൈദ് പ്രിയയുടെ ഓഫീസിലെത്തിയത്. കാന്റീനില്‍ കയറിയ ഇയാള്‍ പ്രിയയെ അപമാനിക്കുകയും തോളില്‍ കടിക്കുകയുമായിരുന്നു. പ്രിയയുടെ സഹപ്രവര്‍ത്തകര്‍ ജുനൈദിനെ നന്നായി കൈകാര്യം ചെയ്ത ശേഷം പോലീസിന് കൈമാറി. സൗത്ത് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+