Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക്കിയുടെ ഭാര്യയെ കൂട്ടുകാരന്‍ ടെക്കി കൊന്നു, പക്ഷേ എന്തിന്?

ബെംഗളൂരു: 35 കാരി വീട്ടമ്മയെ ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ ക്രൂരമായി കൊലപ്പെടുത്തി. ഐ ടി നഗരമായ ബെംഗളൂരുവിലാണ് സംഭവം. പ്രാചി ദാസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. വീട്ടമ്മയെ കൊലപ്പെടുത്തിയ യുവാവും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

തിങ്കളാഴ്ച വൈകുന്നേരം ഡൊംലൂരിലാണ് സംഭവം നടന്നത്. അള്‍സൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഈ സ്ഥലം. കൊല്ലപ്പെട്ട പ്രാചി ദാസ് ഒഡീഷ സ്വദേശിനിയാണ്. ഭര്‍ത്താവ് ദേബാശിഷ് ദാസിനൊപ്പം ഡൊംലൂരിലാണ് ഇവര്‍ താമസം. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇവര്‍ വിവാഹിതരായത്.

blood

ദേബാശിഷ് ദാസിന്റെ കൂട്ടുകാരന്‍ ബസുദേവ് ജന എന്ന ചെറുപ്പക്കാരനാണ് പ്രാചി ദാസിനെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളും ഒഡീഷ സ്വദേശിയാണ്. നഗരത്തില്‍ തന്നെയുള്ള ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലാണ് ജന ജോലി ചെയ്യുന്നത്. കുറച്ച് കാലം മുമ്പ് വരെ ഇവര്‍ മൂവരും ഒരേ കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്.

കൊലപാതകത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് തങ്ങള്‍ അന്വേഷിച്ചുവരുന്നതായി അഡീ. പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. എന്നാല്‍ പിടിയിലായ ബസുദേവ് ജന തന്റെ മൊഴി മാറ്റിമാറ്റി പറയുന്നത് പോലീസിനെ വലക്കുന്നുണ്ട്. വീട്ടുമസ്ഥയായ സരസ്വതിയാണ് പ്രാചിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സരസ്വതി ഒച്ചവെച്ചത് കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് ജനയെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. കത്തി കൊണ്ട് കുത്തി തൊണ്ട കീറിയാണ് ഇയാള്‍ പ്രാചിയെ കൊലപ്പെടുത്തിയത്. പോലീസിനോടും ഇയാള്‍ കുറ്റം സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+