'ബ്ലെസ്‌ലി പറയുന്നത് കാര്യം; പക്ഷെ ദില്‍ഷ പ്രസന്നന്‍ ചേച്ചി വിളി പ്രകോപനം, പിന്തുണയ്ക്കാനാവില്ല'
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ വനിതാ ജേതാവാണ് ദില്‍ഷ പ്രസന്നന്‍. ബിഗ് ബോസിന് ശേഷം ഡാന്‍സ് രംഗത്തും മറ്റും സജീവമായി താരം തുടരുന്നു. ഇതിനിടയിലാണ് ഒരു പ്രമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ട് വലിയ ആരോപണവും താരത്തിനെതിരെ ഉയരുന്നത്. വ്യാജ പ്രമോഷന്‍ വീഡിയോ പങ്കുവെച്ചന്നായിരുന്നു പ്രധാന ആരോപണം. ബിഗ് ബോസിലെ സഹതാരമായ ബ്ലെസ്ലീ ഉള്‍പ്പടേയുള്ളവരായിരുന്നു ഇത്തരമൊരു കാര്യം ആദ്യമായി വ്യക്തമാക്കിയത്. എന്തുകൊണ്ട് ദില്‍ഷയോട് ഇക്കാര്യം നേരിട്ട് പറയാതെ പബ്ലിക്കായി പറഞ്ഞു എന്നതിനുള്ള വിശദീകരണവും ബ്ലെസ്ലീ നേരത്തെ നല്‍കിയിരുന്നു.
ഈ വിശദീകരണ വീഡിയോയില്‍ ബ്ലെസ്ലീ ദില്‍ഷയെ ദില്‍ഷ പ്രസന്നന്‍ 'ചേച്ചി' എന്ന് നിരന്തരം വിശേഷിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. അതേസമയം ഇതൊരു പ്രകോപിപ്പിക്കലാണെന്നും അതിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് പ്രമുഖ യൂട്യൂബ് വ്ലോഗറായ സായി തന്റെ സീക്രട്ട് ഏജന്റെന്ന ചാനലിലൂടെ പറയുന്നത്. അതോടൊപ്പം തന്നെ ദില്‍ഷ മൂന്ന് ലക്ഷം വാങ്ങിയെന്ന ആരോപണം ഉയർത്തിയത് താനല്ലെന്നും അദ്ദേഹം ആവർത്തിക്കുന്നു. സായിയുടെ വാക്കുകളിലേക്ക്...

പ്രമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ട് ദില്‍ഷ പ്രസന്നന്‍ ക്ഷമ ചോദിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. അതിന് ശേഷമാണ് തന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണവുമായി ബ്ലെസ്ലിയും മുന്നോട്ട് വരുന്നത്. സോറി പറയേണ്ട വിഷയമാമെങ്കില്‍ ഞാന്‍ സോറി പറയാറുണ്ട്. എന്നാല്‍ ദില്‍ഷയുടെ വിഷയത്തില്‍ എനിക്ക് തെറ്റ് പറ്റിയില്ല. നൂറ് ശതമാനം വിശ്വസിക്കാമെന്ന് ദില്‍ഷ പറഞ്ഞ പേജില്‍ നിന്നാണ് ഞങ്ങള്‍ ദില്‍ഷക്ക് മൂന്ന് ലക്ഷം കൊടുത്തു എന്ന് പറഞ്ഞത്. അതിന്റെ സ്ക്രീന്‍ ഷോട്ടും ഞാനിവിടെ വെച്ചു.

ദില്‍ഷ എത്രയാണ് വാങ്ങിച്ചതെന്ന് എനിക്ക് അറിയില്ലെന്ന് വ്യക്തമായി തന്നെ ഞാന്‍ പറഞ്ഞിരുന്നു. അതിന്റെ പേരില്‍ കേസ് കൊടുക്കുകയാണെങ്കില്‍ കേസ് കൊടുത്തോളൂ. അതൊരു വിഷയമുള്ള കാര്യമല്ല. ഈ മൂന്ന് ലക്ഷത്തിന്റെ വിഷയം മാത്രം എടുത്തുകാട്ടി യൂട്യൂബേഴ്സ് അനാവശ്യ പ്രചരണം നടത്തിയല്ലോ എന്ന് പറയുന്ന ദില്‍ഷ ആർമിയോട് പറയാനുള്ളത്, ദില്‍ഷ ചെയ്ത ഫേക്ക് പരിപാടി വെളുപ്പിക്കാനായി ഇതില്‍ മാത്രം കയറി പിടിക്കരുതെന്നാണെന്നും സായി പറയുന്നു.

നമ്മള്‍ ആരും ദില്‍ഷ മൂന്ന് ലക്ഷം വാങ്ങിയെന്ന് പറഞ്ഞിട്ടില്ല. ദില്‍ഷയും ഇങ്ങനെ ഒരു കാര്യം പറഞ്ഞിരുന്നു. നിങ്ങലുടെ ആരാധകർ പറയുന്നത് കേട്ടിട്ട് വെറുതെ ചാടിക്കയറിട്ട് വെറുതെ ഓരോന്ന് പറയരുത്. ഈ സമയത്ത് വിശദീകരണം തന്നപ്പോഴും ദില്‍, ഇതുവരെ അവർക്ക് കൊടുത്തുവെന്ന് പറയുന്ന സർട്ടിഫിക്കറ്റ് പുറത്ത് വിട്ടിട്ടില്ല. അതേസമയം, ബ്ലെസ്ലീ അത്തരമൊരു സർട്ടിഫിക്കറ്റ് പുറത്ത് വിടുകയും ചെയ്തിരുന്നു.

ഈ ഒരു ടീം ബ്ലെസ്ലിയേയും ബന്ധപ്പെട്ടിരുന്നുവെന്നാണ് അവന്‍ പറയുന്നത്. കുറച്ച് ആളുകളെ റഫറന്‍സ് വെക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇത് വ്യാജമാണെന്ന കാര്യം ബോധ്യമായെന്നും സ്റ്റോറിയിട്ടെന്നുമാണ് ബ്ലെസ്ലീ പറയുന്നത്. വ്യക്തമായ കാര്യമാണ് പറയുന്നത്. പിന്നെ ദില്‍ഷയെ ചേച്ചീ ചേച്ചീ എന്നാണ് വിളിക്കുന്നത്. അത് അവരുടെ വ്യക്തിപരമായ വിഷയങ്ങളാണെങ്കിലും കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. അതൊരു പ്രകോപിപ്പിക്കലുമാണ്. അതിനെ അത്ര പിന്തുണയ്ക്കാന്‍ കഴിയുന്ന കാര്യവുമല്ല. അത്ര പ്രകോപിപ്പിക്കേണ്ട ആവശ്യവമില്ല.

ബിഗ് ബോസ് മലയാളം വിന്നറായ ദില്‍ഷ ഈ വീഡിയോ പ്രമോട്ട് ചെയ്യുമ്പോള്‍ അതിന് അതിന്റെതായ വാല്യൂ ഉണ്ടെന്ന ബ്ലെസ്ലിയുടെ വാദം കറക്ടാണ്. ആ വാല്യൂ വെച്ചായിരിക്കും അവർ കേരളത്തിന് പുറത്തടക്കം പരസ്യം ചെയ്യുക. അത് നിരവധി പേരെ സ്വാധീനിക്കും. അതുണ്ടാവരുതെന്ന ഉദ്ദേശത്തോടെ തന്നെയാണ് ബ്ലെസ്ലീ സ്റ്റോറി ചെയ്തത്. അത് കൃത്യമായ വിശദീകരണമാണ്.

ദില്‍ഷ പ്രസന്നന്‍ എന്ന് പറയുന്നത് ഒരു സാധാരണ റിയാലിറ്റി ഷോ വിന്നർ അല്ല എന്നുള്ളതുകൊണ്ടാണ് ഈ വിഷയത്തില്‍ ഞാനും സ്റ്റോറിയിട്ടത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാറുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ആദ്യ ലേഡി വിന്നർ എന്ന പദവിക്ക് വലിയ മൂല്യമുണ്ട്. പിന്നെ പരസ്യത്തിന് 30000-40000 എന്ന സഖ്യയും ബ്ലെസ്ലി പറയുന്നുണ്ട്. അതേസമയം വെർമിക എന്ന പേജും ഇപ്പോള്‍ പറയുന്നത് 30000 രൂപയാണ്.

ആദ്യം മൂന്ന് ലക്ഷം എന്ന് പറഞ്ഞ പേജാണ് ഇപ്പോള്‍ 30000 എന്ന് പറയുന്നത്. ആ ഒരു പേജ് ഫേക്കാണെന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ഒരിക്കല്‍ കൂടി പറയുകയാണ്, ഞാന്‍ ഒരിടത്തും ദില്‍ഷ മൂന്ന് ലക്ഷം വാങ്ങിയെന്ന് ഉറപ്പിച്ച് എവിടേയും പറഞ്ഞിട്ടില്ല. വെർമിക അയച്ച് തന്നെ സ്ക്രീന്‍ഷോട്ടാണ് ഞാന്‍ വെച്ചത്. എന്റെ ആദ്യ വീഡിയോയില്‍ ഞാന്‍ മുപ്പതിനായിരം എന്നായിരുന്നു പറഞ്ഞത്. ആ ഊഹം ഇപ്പോള്‍ ശരിയായിരിക്കുകയാണെന്നും സായി പറയുന്നു.












Click it and Unblock the Notifications