കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ.. മോദിയുടെ സ്വപ്നപദ്ധതിക്കെതിരെ ബിജെപി മത്സരാര്‍ത്ഥി രംഗത്ത്!!

Google Oneindia Malayalam News

രാജസ്ഥാന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. രാജ്യത്തെ പെണ്‍കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ആവിഷ്കരിച്ച പദ്ധതിക്കെതിരെ ബിജെപിയുെടെ രാജസ്ഥാനിലെ മത്സരാര്‍ഥി പ്രസ്താവനയുമായി രംഗത്തു വന്നതോടെ ബിജെപി വെട്ടിലായിരിക്കയാണ്. നരേന്ദ്രമോദി സര്‍ക്കാറിന്‍റെ പ്രധാന പദ്ധതിയിലൊന്നാണ് ഇന്ത്യിലെ പെണ്‍കുട്ടികളെ പഠനത്തില്‍ ശ്രദ്ധകൊടുത്ത് മുഖ്യധാരയിലേക്കെത്തിക്കുകെയന്നത്. 2015ല്‍ ആരംഭിച്ച പദ്ധതി പെണ്‍കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്കി സംരക്ഷിക്കുന്നതിനാണ്.

ശൈശവ വിവാഹത്തില്‍ നിന്നും രാജ്യത്തെ പെണ്‍മക്കളെ രക്ഷിക്കാന്‍ ഉതകുന്ന പദ്ധതിക്ക് തിരെ രാജസ്ഥാനിലെ ബിജെപി മത്സരാര്‍ഥി തന്നെ വന്നതോടെ ബിജെപി നേതൃത്യം തന്നെ പരുങ്ങലിലായി.രാജസ്ഥാനിലെ സോജത് നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ശോഭ ചൗഹാനാണ് പുതിയ പ്രസ്ഥാവനയിലുടെ ബിജെപിയെ കുടുക്കിയിരിക്കുന്നത്.ശോഭ അധികാരത്തിലെത്തിയാല്‍ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് നിര്‍ത്തലാക്കാമെന്ന് ശോഭ ഉറപ്പു നല്കുന്നു.പീപ്പലിയ കലാനിലെ സ്നേഹ് സമ്മേളന്‍ റാലിയിലാണ് മത്സരാര്‍ത്ഥിയുടെ വിവാദ പരാമര്‍ശം.

narendra-modi-

നമുക്ക് അധികാരവും സംസ്ഥാനസര്‍ക്കാരും ഉണ്ട്.പോലീസിനെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ കടന്നു കയറാന്‍ നാം അനുവദിക്കില്ല.രാജസ്ഥാനിലെ ദേവാസി വിഭാഗത്തിന് ശൈശവ വിവാഹത്തെ പോലീസ് തടയുന്നതിലുള്ള ആശങ്ക പരിഹരിക്കാനായാണ് ശോഭ ചൗഹാന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.മണ്ഡലത്തില്‍ ശോഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി നിരവധി തവണ പരാതി ഉയര്‍ന്നിരുന്നു.പ്രതിപക്ഷ പാര്‍ട്ടിയെക്കൂടാതെ ബിജെപി വൃത്തങ്ങളും രാജസ്ഥാനിലെ ജനങ്ങളുെ ശോഭയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യ പിന്നോട്ടാണ് സഞ്ചരിക്കുന്നത്. ശൈശവ വിവാഹം ക്രിമിനല്‍ കുറ്റമാണെന്ന് ഇനിയും അറിയില്ലെ എന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ശോഭ ചൗഹാനെതിരെ ഉയരുന്നത്.ബിജെപി സര്‍ക്കാര്‍ 100 കോടി പ്രാഥമിക ഫണ്ടില്‍ ആരംഭിച്ച പദ്ധതിയാണ് ബേട്ടി പഠാവോ ബേട്ടി ബച്ചാവോ. ശൈശവ വിവാഹങ്ങളും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിക്ഷേധിക്കുകയും ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ ആയി ആവിഷ്കരിച്ച പദ്ധതി പ്രധാനമായും ഉത്തര്‍പ്രദേശ്, ഹരിയാന,ഉത്തരാഖണ്ഡ്, പഞ്ചാബ്, ബീഹാര്‍ എന്നിവിടങ്ങളിലാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍.

English summary
BJP candidate in Rajasthan against Modis flagship scheme bet bachavo beti padavo brings controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X