കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 700 കോടിയിലധികം രൂപ

Google Oneindia Malayalam News

ദില്ലി: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ചെക്കുകളിലൂടെയും ഓണ്‍ലൈന്‍ പേയ്മെന്റുകളിലൂടെയും ബിജെപിക്ക് ലഭിച്ചത് 700 കോടി രൂപ. ഇതില്‍ പകുതിയോളം തുകയും ടാറ്റാസ് നിയന്ത്രിക്കുന്ന ഇലക്ടറല്‍ ട്രസ്റ്റാണ് നല്‍കിയിരിക്കുന്നത്. ടാറ്റയുടെ നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് 356 കോടി രൂപ സംഭാവന നല്‍കിയപ്പോള്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്ന ട്രസ്റ്റായ പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് 54.25 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്.

amithshabjpnew

20,000 രൂപയും അതിന് മുകളിലുള്ളതുമായ സംഭാവനകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കമ്മീഷന് മുന്‍പില്‍ സമര്‍പ്പിച്ചത്. ഇവ ചെക്കുകളും ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴിയുമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. അതേസമയം, തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ രൂപത്തില്‍ ലഭിച്ച സംഭാവനകള്‍ ഫയലിംഗില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വ്യക്തികള്‍, കമ്പനികള്‍, തിരഞ്ഞെടുപ്പ് ട്രസ്റ്റുകള്‍ എന്നിവയില്‍ നിന്ന് ബിജെപിക്ക് സംഭാവന ലഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ചട്ടപ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന എല്ലാ സംഭാവനകളും വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരാണ്. എന്നാല്‍ 20,000 രൂപയില്‍ താഴെ നല്‍കുന്ന വ്യക്തികളുടെയും സംഘടനകളുടെയും വിവരങ്ങള്‍ നിലവില്‍ വെളിപ്പെടുത്തേണ്ടതില്ല. അതോ പോലെ തന്നെ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി സംഭാവന നല്‍കുന്നവരുടെയും പേര് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കേണ്ടതില്ല.

ഭാരതി ഗ്രൂപ്പ്, ഹീറോ മൊറോകോര്‍പ്പ്, ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ്, ഓറിയന്റ് സിമന്റ്, ഡിഎല്‍എഫ്, ജെ കെ ടയറുകള്‍ എന്നിവയുള്‍പ്പെടെ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പ്രൂഡന്റ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.

English summary
BJP received donations over Rs 700 crore in 2018-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X