Aadhaar :ആധാറില്ലെങ്കില്‍ പണി പാളും: 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടിനും ആധാര്‍ നിര്‍ബന്ധം
നിലവില്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ 2017 ഡിസംബര്‍ 31 മുന്‍പ് ആധാറുമായി ബന്ധിപ്പിക്കണം
ദില്ലി: ബാങ്ക് അക്കൗണ്ട് തുടങ്ങാനും 50000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ 2017 ഡിസംബര്‍ 31 മുന്‍പ് ആധാറുമായി ബന്ധിപ്പിക്കണമെന്നും അല്ലാത്ത പക്ഷം അസാധുവാക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ആദായനികുതി നിയമത്തിലെ ഭേദഗതി പ്രകാരം ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര നിര്‍ദേശം വരുന്നത്. നിലവില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാതെ ഇത്തവണ ആദായനികുതി സമര്‍പ്പിക്കാമെന്നും കൈവശമുള്ളവര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ശേഷം നികുതി സമര്‍പ്പിക്കണമെന്നുമായിരുന്നി സുപ്രീം കോടതി വ്യക്തമാക്കിയത്.
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാതെ ആദായനികുതി സമര്‍പ്പിക്കുന്നവരുടെ പാന്‍കാര്‍ഡ് അസാധുവാക്കുമെന്നായിരുന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയത്. വ്യക്തികള്‍ ഒന്നിലധികം പാന്‍ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് തടയുന്നതിനായാണ് കേന്ദ്രം ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടുള്ളത്. പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ആദായ നികുതി വകുപ്പ് ഇ ഫയലിംഗ് സംവിധാനവും ആരംഭിച്ചിരുന്നു.












Click it and Unblock the Notifications