തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്ക് 55 മിനുട്ട് മാത്രം...!!!, പുതിയ വഴി കണ്ടെത്തി

  • Posted By: Deepa
Subscribe to Oneindia Malayalam

കൊച്ചി : തിരുവനന്തപുരത്ത് നിന്ന് വടക്കന്‍ കേരളത്തിലേക്ക് കുറഞ്ഞ സമയത്തിന് ഉള്ളില്‍ എത്താനായി യുഡിഎഫ് സര്‍ക്കാരിന്‌റെ കാലത്ത് തയ്യാറാക്കിയ പദ്ധതി ആയിരുന്നു എക്‌സ്പ്രസ് ഹൈവേ... എന്നാല്‍ സര്‍ക്കാരുകള്‍ മാറിമറിഞ്ഞപ്പോള്‍ എക്‌സ്പ്രസ് ഹൈവേ കടലാസില്‍ മാത്രമായി. എന്നാല്‍ തലസ്ഥാനത്ത് നിന്ന് കോഴിക്കോടേക്ക് എത്താന്‍ ഇപ്പോൾ ഒരു എളുപ്പ വഴിയുണ്ട്.

 എയര്‍ ഇന്ത്യയുടെ പുതിയ സര്‍വ്വീസ്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പുതിയ വിമാന സര്‍വ്വീസ് തുടങ്ങുന്നു. രാവിലെ 7ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഐഎക്‌സ് 373 വിമാനം കോഴിക്കോടേക്ക് പുറപ്പെടും.

55 മിനുട്ട് കൊണ്ട് കോഴിക്കോട്...!!!

ഒരു മണിക്കൂര്‍ താഴെ സമയം കൊണ്ട് കോഴിക്കോട് എത്താം എന്നാണ് എയര്‍ ഇന്ത്യയുടെ വാഗ്ദാനം. കോഴിക്കോട് എത്തുന്ന വിമാനം അവിടെ നിന്ന് ദോഹയിലേക്കാണ് വിമാനം പോവുക. തിരിച്ച് തിരുവനന്തപുരത്തേക്കും സർവ്വീസ് ഉണ്ട്

സര്‍വ്വീസ് ജനുവരി 15ന്

ജനുവരി 15നാണ് ആദ്യ സര്‍വ്വീസ്. കോഴിക്കോട് എത്തുന്ന വിമാനം പിന്നീട് ദോഹയിലേക്ക് പോകും. വിമാനത്തില്‍ ലഭിക്കുന്ന ഭക്ഷണത്തിന് പുറമേ ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈന്‍ ആയി ഇഷ്ടമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ട്

2300 രൂപ മാത്രം

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് 2300 രൂപയാണ് ചെലവ്. ബിസിനസ്സുകാരും ട്രെയിനിലും ബസ്സിലും യാത്ര ചെയ്ത് സമയം കളയാൻ താല്‍പര്യം ഇല്ലാത്തവരും ഈ വിമാനത്തെകൂടുതല്‍ആശ്രയിക്കുമെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതീക്ഷ.

English summary
Air India scheduled new flight from Trivandrum to Calicut, It reaches with in 55 minutes. And the fair is 2300 rs.
Please Wait while comments are loading...