എയര്‍ ഏഷ്യയില്‍ സ്വാതന്ത്ര്യദിന ഓഫര്‍!!ടിക്കറ്റ് നിരക്ക് 1,200 രൂപയിലും താഴെ!!

Subscribe to Oneindia Malayalam

ദില്ലി: എയര്‍ ഏഷ്യ ഇന്ത്യ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ഓഫര്‍ പ്രഖ്യാപിച്ചു. ഓഫര്‍ നിരക്കനുസരിച്ച് 1,200 രൂപയിലും താഴെയാണ് ടിക്കറ്റ് വില്‍പന ആരംഭിക്കുക. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് ഓഫര്‍. ഓഫര്‍ ചുരുങ്ങിയ കാലത്തേക്കു മാത്രമേ ഉള്ളൂവെന്ന് എയര്‍ ഏഷ്യ അറിയിച്ചു.

ബെംഗറൂരു, കല്‍ക്കത്ത, ഗോവ, കൊച്ചി, ദില്ലി, പൂനെ എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര യാത്രകള്‍ക്കാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുക. ഓഫര്‍ പ്രകാരമുള്ള ടിക്കറ്റ് ഉപയോഗിച്ച് അടുത്ത വര്‍ഷം ഫെബ്രുവരി 8 വരെ എയര്‍ ഏഷ്യ വിമാനത്തില്‍ യാത്ര ചെയ്യാം. ഹൈദരാബാദം റൂട്ടില്‍ 1199 രൂപക്ക് ടിക്കറ്റ് ലഭ്യമാകും. ബെംഹളൂരു-കൊച്ചി, ഭുവനേശ്വര്‍-കല്‍ക്കത്ത, റാഞ്ചി-ബെംഗളൂരു എന്നീ റൂട്ടികളിലേക്കുള്ള ടിക്കറ്റുകള്‍ 1399 രൂപക്കും ലഭിക്കും. ആഗസ്റ്റ് 13 മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

13-airasia-latest2-09-150226645

ടാറ്റ സണ്‍സ്, മലേഷ്യ എയര്‍ കാരിയറായ എയര്‍ ഏഷ്യ എന്നിവരുടെ സംയുക്ത സംരംഭമാണ് എയര്‍ ഏഷ്യ. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ചാര്‍ജ്ജ് കാര്‍ഡ് എന്നിവയുപയോഗിച്ചുള്ള ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് പ്രൊസസിങ്ങ് ചാര്‍ജ്ജും ഈടാക്കും. ഇത് നോണ്‍-റീഫണ്ടബിളാണ്.

English summary
AirAsia India Independence Day Offer: Tickets Below Rs. 1,200
Please Wait while comments are loading...