കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4ജി പരസ്യത്തില്‍ എയര്‍ടെല്‍ പറയുന്നത് നുണയോ? പരസ്യം പിന്‍വലിയ്ക്കാന്‍ ഉത്തരവ്

Google Oneindia Malayalam News

ദില്ലി: എയര്‍ടെല്ലിന്റെ ഏറ്റവും പുതിയ 4ജി പരസ്യം നിങ്ങള്‍ കണ്ടിരുന്നോ? കണ്ടവര്‍ക്കും
കാണാത്തവര്‍ക്കുമായി ആ പരസ്യത്തിലെ പ്രധാനപ്പെട്ട വാചകങ്ങള്‍ പറയാം. എയര്‍ടെല്ലിനെക്കാള്‍ വേഗതയുള്ള നെറ്റ് വര്‍ക്കാണ് നിങ്ങളുടേതെങ്കില്‍ ആജീവനാന്ത മൊബൈല്‍ ഡാറ്റാ ബില്‍ ഫ്രീ എന്നായിരുന്നു പരസ്യം.

അതായത് എയര്‍ടെല്ലിനെക്കാള്‍ വേഗതയുള്ള നെറ്റ് വര്‍ക്കാണ് നിങ്ങള്‍ ഉപയോഗിയ്ക്കുന്നതെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഡാറ്റ ബില്‍ എയര്‍ടെല്‍ അടയ്ക്കും. ഈ വിവാദ പരസ്യം പിന്‍വലിയ്ക്കാന്‍ ഉത്തരവായി കഴിഞ്ഞു.

ഏറെ വിവാദമായ എയര്‍ടെല്ലിന്റെ 4ജി പരസ്യം പിന്‍വലിയ്ക്കണമെന്ന് അഡൈ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ) ആവശ്യപ്പെട്ടു. ഒക്ടോബര്‍ ഏഴിന് മുമ്പ് പരസ്യം പിന്‍വലിയ്ക്കുകയോ വിവാദമായ ഭാഗം മാറ്റുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

 ഫ്രീ........

ഫ്രീ........

ആരായാലും വീണുപോകുന്ന പരസ്യവാചകമായിരുന്നു എയര്‍ടെല്‍ 4 ജിയുടേത്. എയര്‍ടെല്ലിനെക്കാള്‍ വേഗതയുള്ള നെറ്റ് വര്‍ക്കാണ് നിങ്ങളുടേതെങ്കില്‍ ആജീവനാന്ത മൊബൈല്‍ ഡാറ്റാ ബില്‍ ഫ്രീ എന്നായിരുന്നു പരസ്യം. അതായത് എയര്‍ടെല്ലിനെക്കാള്‍ വേഗതയുള്ള നെറ്റ് വര്‍ക്കാണ് നിങ്ങള്‍ ഉപയോഗിയ്ക്കുന്നതെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഡാറ്റ ബില്‍ എയര്‍ടെല്‍ അടയ്ക്കും.

തെറ്റിദ്ധരിപ്പിയ്ക്കുന്നത്

തെറ്റിദ്ധരിപ്പിയ്ക്കുന്നത്

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിയ്ക്കുന്ന തരത്തിലുള്ളതായിരുന്നു പരസ്യം

ഉപഭോക്താവ്

ഉപഭോക്താവ്

ഒരു ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് പരസ്യം പിന്‍വലിയ്ക്കാന്‍ ഉത്തരവായത്

അതെങ്ങനെ ശരിയാകും

അതെങ്ങനെ ശരിയാകും

രാജ്യത്ത് ആദ്യമായി 4ജി എത്തിച്ചത് എയര്‍ടെല്ലാണ്. മറ്റ് സേവന ദാതാക്കള്‍ 4ജിയിലേയ്ക്ക് എത്തുന്നതിന് മുമ്പായിരുന്നു എയര്‍ടെല്ലിന്റെ പരസ്യം. മുമ്പ് ഐഡിയയും ഐഐഎന്‍ പരസ്യത്തിലൂടെ സമാനമായ നടപടി നേരിട്ടിരുന്നു

വിവാദ പരസ്യം

എയര്‍ടെല്ലിന്റെ വിവാദ പരസ്യം ഇങ്ങനെ...കാണൂ

English summary
Airtel asked to withdraw 4G ad by Advertising Standards Council of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X