എയര്‍ടെല്‍ ഓഫര്‍ മേള നിര്‍ത്തുന്നില്ല, ഇത്തവണ 50 ജിബി, രണ്ടു മാസം
2 മാസത്തെ വലിഡിറ്റിയില്‍ 50 ജിബി ഡാറ്റ ഓഫറുമായി എയര്‍ടെല്‍.
ഏതു വിധേനയും ജിയോടെ പിടിച്ചു കെട്ടാന്‍ മത്സരിക്കുന്ന ടെലികോം കമ്പനികളില്‍ മുന്‍പന്തിയിലാണ് എയര്‍ടെല്‍. ഒന്നിനു പിറകേ ഒന്നായി ഓഫര്‍ പെരുമഴയുമായി രംഗത്തു വന്നിരിക്കുകയാണ്. ബിഎസ്എന്‍എല്‍, വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ എല്ലാ ടെലികോം കമ്പനികളും വമ്പന്‍ ഓഫറുകളുമായി രംഗത്തുണ്ട്.
കോംബോ ഓഫറുകള്‍ക്കു പിറകെയാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ പുതുപുത്തന്‍ ഓഫര്‍. 999 രൂപയുടെതാണ് പുതിയ ഓഫര്‍. 50 ജിബിയാണ് ലഭിക്കുക. ഓഫറിനെക്കുറിച്ച് കൂടുതല്‍ അറിയാം...

കൂടുതല്‍ ഡാറ്റ
കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണ് പുതിയ ഓഫര്‍. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക വേണ്ടിയാണ് ഓഫര്‍. 50 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ഓഫറില്‍ ലഭിക്കും.

വാലിഡിറ്റി
2 മാസമാണ് ഓഫര്‍ കാലാവധി. 50 ജിബി ഡാറ്റ, വോയ്‌സ് കോള്‍ എന്നീ ഓഫറുകള്‍ക്കു പുറമേ ഫ്രീ എസ്എംഎസ്, റോമിങ്ങ് ഫ്രീ കോളുകള്‍, എന്നിവയും ഈ ഓഫറില്‍ ലഭിക്കും.

199 രൂപയുടെ ഓഫര്‍
199 രൂപയുടെ എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഓഫറില്‍ ദിവസേന 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 1ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി.

4 ജിബി
പ്രതിദിനം 4 ജിബി 3ജി/4ജി ഡാറ്റ നല്‍കുന്ന ഓഫറും എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ് ഓഫര്‍. 999 രൂപയുടെ ഓഫറിന്റെ കാലാവധി 28 ദിവസമാണ്.

വോയ്‌സ് കോളും
999 രൂപയുടെ ഓഫറില്‍ ദിവസേന 4 ജിബി മാത്രമല്ല, അണ്‍ലിമിറ്റഡ് എസ്റ്റിഡി/ലോക്കല്‍ വോയ്‌സ് കോളും ലഭിക്കും. മൈ എയര്‍ടെല്‍ ആപ്പില്‍ ഓഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications