എയര്‍ടെലുമായി സഹകരിക്കുന്നു, ഒരു വര്‍ഷത്തേക്കുള്ള വമ്പന്‍ ഓഫറുമായി മൈക്രോമാക്‌സിന്റെ കാന്‍വാസ് 2

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഭാരതീയ എയര്‍ടെലുമായി സഹകരിച്ച് മൈക്രോമാക്‌സ് ഒരു വര്‍ഷത്തേക്ക് വമ്പന്‍ ഓഫറുമായി എത്തുന്നു. മൊബൈല്‍ ഫോണിനൊപ്പം ഒരു വര്‍ഷത്തേക്കുള്ള 4ജി ഡാറ്റ സൗകര്യം കൂടി നല്‍കാന്‍ ഒരുങ്ങുകയാണ് മൈക്രോമാക്‌സ്.

എയര്‍ട്ടലില്‍ നിന്ന് എയര്‍ടെലിലേക്ക് അണ്‍ലിമിറ്റഡ് കോളുകളും അണ്‍ലിമിറ്റഡ് ഡാറ്റയും ഉള്‍പ്പെടുന്നതാണ് പുതിയ ഓഫര്‍. മൊക്രോമാക്‌സിന്റെ കാന്‍വാസ് 2 ഫോണിനൊപ്പമാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചത്.

micromaxcanvas

ബുധനാഴ്ച വിപണിയില്‍ ഇറങ്ങിയ മൈക്രോമാക്‌സ് കാന്‍വാസ് 2 ന്റെ വില 11,999 രൂപയാണ്. എയര്‍ടെലുമായി സഹകരിച്ചാണ് മൈക്രോമാക്‌സ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ദിവസത്തേക്ക് ഒരു ജിബിയുടെ 2ജി ഡാറ്റയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Airtel offers free 4G data for 1 year if you buy Micromax Canvas 2.
Please Wait while comments are loading...