ജിയോയ്ക്ക് മാത്രമല്ല: എയര്‍ടെല്ലിനും വോള്‍ട്ട് വരുന്നു, അടുത്തത് ജിയോ- എയര്‍ടെല്‍ യുദ്ധം!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ വോള്‍ട്ട് സാങ്കേതിക വിദ്യയിലേയ്ക്ക് എയര്‍ടെല്ലും. 2018 മാര്‍ച്ച് മാസത്തോടെ എയര്‍ടെല്ലിന്‍റെ വോള്‍ട്ട് സാങ്കേതിക വിദ്യ പ്രാബലത്തില്‍ വരുമെന്നാണ് എയര്‍ടെല്ലിന്‍റെ ഉന്നത ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍. പരീക്ഷണാര്‍ത്ഥം അഞ്ചോ ആറോ നഗരങ്ങളില്‍ വോള്‍ട്ട് സാങ്കേതിക വിദ്യ ലഭ്യമാക്കുമെന്നും 2018 മാര്‍ച്ച് മാസത്തോടെ രാജ്യത്ത് എല്ലായിടത്തും വോള്‍ട്ട് ലഭ്യമാകുമെന്നും എയര്‍ടെല്‍ വ്യക്തമാക്കുന്നു. എയര്‍ടെല്‍ എംഡി ഗോപാല്‍ വിത്തലിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 4ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണ്‍കോള്‍ ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് വോള്‍ട്ട്.

നിലവില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ മാത്രമാണ് വോള്‍ട്ട് സാങ്കേതിക വിദ്യ രാജ്യത്ത് ലഭ്യമാക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ രാജ്യത്ത് സേവനമാരംഭിച്ച റിലയന്‍സ് ജിയോയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നും ഇതുതന്നെയാണ്. ജിയോയുടെ 3ജി, 4 ജി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്ന ഉപയോക്കതാക്കള്‍ക്കാണ് വോള്‍ട്ട് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ കഴിയുന്നത്. എയര്‍ടെല്ലിന് ഫോണ്‍ നിര്‍മിക്കാന്‍ പദ്ധതിയില്ലെങ്കിലും ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് ചില നീക്കങ്ങളും പരിഗണനയിലുണ്ട്. എയര്‍ടെല്‍ ജിയോണി ഉള്‍പ്പെടെയുള്ള ഫോണുകളില്‍ വോള്‍ട്ട് സാങ്കേതിക വിദ്യ പരീക്ഷിച്ചുവരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡാറ്റ നെറ്റ് വര്‍ക്ക് വഴി ലഭ്യമാകുന്ന കോളുകള്‍ ഐപി മുഖേനയാണ് സാധ്യമാകുന്നത്.

 jio4gservices
Reliance Jio 4G feature phone: All you want to know about it

ഏറെ ഓഫറുകളുമായി ഇന്ത്യന്‍ ടെലികോം വിപണിയിലെത്തിയ ജിയോയെ തള്ളി എയര്‍ടെല്ലാണ് സ്പീഡില്‍ മുമ്പിലുള്ളത്. ബ്രോഡ് ബാന്‍ഡിന്‍റെ വേഗത പരിശോധിക്കുന്ന കമ്പനിയായ ഓപ്പണ്‍ സിഗ്നലാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ആവറേജ് പീക്ക് സ്പീഡ് ടെസ്റ്റിലും എയര്‍ടെല്ലാണ് ഒന്നാം സ്ഥാനത്തുള്ളത്. കുറഞ്ഞ ചെലവില്‍ ഡ‍ാറ്റയും സൗജന്യ ഡാറ്റയും നല്‍കിവന്നിരുന്ന റില‍യന്‍സ് ജിയോടുടെ പ്രതിച്ഛായക്കേറ്റ തിരിച്ചടിയാണ് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട്. ഇതിനിടെയാണ് ജിയോയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് എയര്‍ടെല്‍ വോള്‍ട്ട് സാങ്കേതിക വിദ്യ സാധ്യമാക്കുന്നത്.

English summary
Telecom major Bharti Airtel plans to roll out VoLTE service, that enables phone calls using 4G technology, across India by end of the current financial year, a top official of the company today said.
Please Wait while comments are loading...