ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി അജയ് ത്യാഗി പുതിയ സെബി ചെയര്‍മാന്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ പുതിയ ചെയര്‍മാനായി അജയ് ത്യാഗിയെ സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അദ്ദേഹം. മാര്‍ച്ച് ഒന്നിന് യുകെ സിന്‍ഹ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഇത് സംബന്ധിച്ച് ഉത്തരവ് വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

SEBI Bhavan

ഹിമാചല്‍പ്രദേശ് സ്വദേശിയായ അജയ് ത്യാഗിയുടെ സര്‍വീസ് റിക്കോര്‍ഡാണ് പലരേയും പിന്‍തള്ളി സെബിയുടെ തലപ്പത്തെത്താന്‍ അദ്ദേഹത്തെ സഹായിച്ചത്. നേരത്തേ ഓഫീസിലെത്തി വൈകിയിറങ്ങുന്ന സൗമന്യും ജോലിയില്‍ കര്‍ക്കശക്കാരനുമായ ഇദ്ദേഹത്തേക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കിടയിലും എതിരഭിപ്രായമില്ല. വിവാദങ്ങളില്‍ ഒന്നും ഉള്‍പ്പെടാത്തതും നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവുമാണ് ഇവിടെ മുതല്‍ക്കൂട്ടായത്.

തന്റെ മുന്‍ഗാമികളായ യുകെ സിന്‍ഹ, സിബി ബാവെ, എം ദാമോദരന്‍, ജിഎന്‍ ബാജ്‌പെയ് തുടങ്ങിയവരില്‍ നിന്നും വ്യത്യസ്തമായി അഞ്ച് വര്‍ഷത്തെ കാലാവധി അജയ് ത്യാഗിക്ക് ലഭിക്കും. സിന്‍ഹ അഞ്ച് വര്‍ഷം സെബി തലപ്പത്ത് ഇരുന്നെങ്കിലും തുടര്‍ച്ചായിട്ടല്ലായിരുന്നു. ബാജ്‌പെയ് ഒഴികെയുള്ള സെബി ചെയര്‍മാന്‍മാരെല്ലാവരും ഐഎഎസ് ഓഫീസര്‍മാരായിരുന്നു. സെബിയുടെ നേതൃസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഇവര്‍ കുറച്ചുകാലം സര്‍ക്കാര്‍ മേഖലയില്‍ നിന്നും മാറി ജോലി ചെയ്തിരുന്നു. ദാമോദരന്‍ ഐഡിബിഐ ബാങ്കിലും സിന്‍ഹ യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനിയിലും ജോലി ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് മേഖലയില്‍ ഇടപെടല്‍ നടത്തി വരികയാണ് അജയ് ത്യാഗി.

English summary
Ajay Tyagi will take over from U K Sinha on March 1. Unlike some his predecessors — Sinha, C B Bhave and M Damodaran and G N Bajpai — Tyagi has been given a five-year term.
Please Wait while comments are loading...