ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല,എടിഎമ്മുകളിലും പണം കമ്മി

Subscribe to Oneindia Malayalam

ദില്ലി: ആഗസ്റ്റ് 12 മുതല്‍ നാലു ദിവസത്തേക്ക് രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അടുപ്പിച്ച് എത്തുന്ന അവധി ദിവസങ്ങളാണ് കാരണം. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ബാങ്ക് അവധി ദിവസങ്ങളാണ്. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഞായറാഴ്ചകളും ബാങ്കുകള്‍ക്ക് പ്രവൃത്തി ദിവസമല്ല. ഇതിനു പുറമേ രണ്ട് ദിവസങ്ങളില്‍ പൊതു അവധി ദിവസങ്ങള്‍ എത്തുന്നതോടെ നാലു ദിവസം അടുപ്പിച്ച് ബാങ്കുകള്‍ അടഞ്ഞു കിടക്കും.

താഴെ പറയുന്നവയാണ് ശനിയാഴ്ച മുതല്‍ അടുപ്പിച്ചെത്തുന്ന അവധി ദിവസങ്ങള്‍

ആഗസ്റ്റ് 12(ശനി)-രണ്ടാം ശനി
ആഗസ്റ്റ് 13- ഞായര്‍
ആഗസ്റ്റ് 14 (തിങ്കള്‍)- ജന്‍മാഷ്ടമി
ആഗസ്റ്റ് 15 (ചൊവ്വ)- സ്വാതന്ത്ര്യദിനം

ac

ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നതിനു പുറമേ നാലു ദിവസത്തേക്ക് എടിഎമ്മുകളിലും പണം കമ്മിയായിരിക്കും. എടിഎമ്മുകളിലെ ക്യാഷ് ലോഡിങ് മിക്ക ബാങ്കുകളും സ്വകാര്യവകത്കരിച്ചെങ്കിലും എടിഎമ്മുകളില്‍ പണത്തിന് കുറവ് അനുഭവപ്പെടാനാണ് സാധ്യത. ബാങ്കിങ്ങ് ഇടപാടുകള്‍ നടത്താനുദ്ദേശിക്കുന്നവര്‍ ബുധനാഴ്ച വരെ കാത്തിരിക്കണം. വ്യാവസായിക ഇടപാടുകളെയും അടുപ്പിച്ചുള്ള നാല് അവധി ദിനങ്ങള്‍ ബാധിച്ചേക്കും.

English summary
Banks to remain closed for 4 straight days from tomorrow; ATMs likely to run out of cash
Please Wait while comments are loading...