കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഇടിയുന്നു, ഐസിസുകാരും പട്ടിണിയിലാവുമോ?

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു. അറബ് രാജ്യങ്ങളില്‍ പ്രധാന എണ്ണ ഉത്പ്പാദന രാജ്യമായ സൗദി ഉത്പ്പാദനം കുറയ്ക്കാന്‍ തയ്യാറാകാത്തതതും അമേരിയ്ക്കയില്‍ നിന്നുള്ള ഡിമാന്റ് കുറഞ്ഞതുമാണ് എണ്ണ വില ഇടയുന്നതില്‍ പ്രധാനകാരണം. 56.42 എന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില. കഴിഞ്ഞ മാര്‍ച്ചില്‍ 115 ഡോളര്‍ വരെ ഉയര്‍ന്ന എണ്ണവിലയാണ് പകുതിയിലധികം കുറഞ്ഞ് വീണ്ടും താഴ്ചയിലേയ്ക്ക് കൂപ്പു കുത്തുന്നത്. 2009 ന് ശേഷമുള്ള കനത്ത ഇടിവിലേയ്കക്കാണ് എണ്ണവില കൂപ്പുകുത്തിയത്.

അടുത്തിടെയൊന്നും എണ്ണവില നേട്ടത്തിലേയ്ക്ക് തിരിച്ച് കയറില്ലെന്നാണ് എണ്ണ ഉത്പ്പാദക രാജ്യങ്ങള്‍ പറയുന്നത്. സൗദി എണ്ണ ഉത്പ്പാദനം വെട്ടിക്കുറയ്ക്കാത്തതാണ് മറ്റ് ഉത്പ്പാദക രാഷ്ട്രങ്ങളെയും പ്രതിസന്ധിയിലാക്കിയിരിയ്ക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ പലതും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്.

Oil Production

ഇറാഖിലും സിറിയയിലും ശക്തി പ്രാപിയ്ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാമ്പത്തിക സ്ഥിതിയെയും എണ്ണവില ഇടിവ് ബാധിച്ചിട്ടുണ്ട്. ഐസിസിന്റെ സാമ്പത്തിക സ്രോതസുകളില്‍ ഒന്ന് എണ്ണവിലയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേത് ഉള്‍പ്പടെ സാധാരണക്കാരുടെ ജീവിതത്തെയാണ് എണ്ണവില ഇടിവ് ബാധിയ്ക്കുന്നത്. കുവൈത്ത് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സബ്ഡിഡികള്‍ പിന്‍വലിച്ചും മറ്റുമാണ് പ്രതിസന്ധി മറികടക്കാന്‍ ശ്രമിയ്ക്കുന്നത്.

സൗദി വിചാരിച്ചാലേ വിലനിയന്ത്രണം തങ്ങള്‍ക്ക് അനുകൂലമായി മാറ്റിയെടുക്കാന്‍ സാധിയ്ക്കൂ എന്നാണ് മറ്റ് രാജ്യങ്ങള്‍ പറയുന്നത്. എന്നാല്‍ ഡിമാന്റ് ഉയരുമെന്നും ഉത്പ്പാദനം കുറയ്‌ക്കേണ്ടെന്നുമാണ് സൗദി പറയുന്നത്. അമേരിയ്ക്കയില്‍ നിന്നുള്ള ഡിമാന്റ് കുറഞ്ഞതാണ് എണ്ണ വിപണിയ്ക്ക് തിരിച്ചടിയായത്.

English summary
Brent crude oil price falls to its lowest in more than five years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X