ജിയോ ഫീച്ചര്‍ ഫോണിന് എയര്‍ടെല്‍ ഭീഷണി! എയര്‍ടെല്ലിന്‍റെ ഫീച്ചര്‍ ഫോണ്‍ 1,399 രൂപയ്ക്ക്!!

 • Written By:
Subscribe to Oneindia Malayalam

മുംബൈ: റിലയന്‍സ് ജിയോയുടെ ഫീച്ചര്‍ ഫോണിന് ഭീഷണിയുയര്‍ത്തി എയര്‍ടെല്ലിന്‍റെ ഫീച്ചര്‍ ഫോണ്‍. മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണുമായി ചേര്‍ന്നാണ് 1,399 രൂപയ്ക്ക് എയര്‍ടെല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നത്. ജിയോ ഫീച്ചര്‍ ഫോണിന് സമാനമായ 4ജി ഫോണില്‍ വാട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ ഡൗണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ സേവനവും ലഭിക്കും. എല്ലാ കാര്‍ബണ്‍ റീട്ടെയില്‍ ഷോപ്പുകളിലുമാണ് എയര്‍ടെല്ലിന്‍റെ ഫീച്ചര്‍ ഫോണിന്‍റെ വില്‍പ്പന.


ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു: പാകിസ്താന് വെളിപാട്! ശത്രുത മറന്ന് കൈകോര്‍ക്കും!!

ദീപാവലിയ്ക്ക് 2500 രൂപയ്ക്ക് റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുമെന്നായിരുന്നു എയര്‍ടെല്ലിന്‍റെ പ്രഖ്യാപനം. റിലയന്‍സ് ജിയോയോട് കിടപിടിക്കാവുന്ന തരത്തിലുള്ള ഡാറ്റാ- വോയ്സ് കോള്‍ ഓഫറുകളും ഫോണിനൊപ്പം ലഭിക്കും. റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ വോള്‍ട്ട് സംവിധാനമുള്ള ഫോണ്‍ പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം.

 1,399 രൂപയ്ക്ക് ഫീച്ചര്‍ ഫോണ്‍!

1,399 രൂപയ്ക്ക് ഫീച്ചര്‍ ഫോണ്‍!


പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണുമായി ചേര്‍ന്നാണ് 1,399 രൂപയ്ക്ക് കാര്‍ബണ്‍ എ40 എന്ന മോഡല്‍ ഫീച്ചര്‍ ഫോണ്‍ എയര്‍ടെല്‍ പുറത്തിറക്കുന്നത്. സാധാരണ ഫോണുകളുടെ വിപണി വിലയില്‍ നിന്ന് 60 ശതമാനം കുറഞ്ഞ നിരക്കിലാണ് എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനക്കെത്തിക്കുക.

മേരാ പെഹ്ലാ സ്മാര്‍ട്ട്ഫോണ്‍

മേരാ പെഹ്ലാ സ്മാര്‍ട്ട്ഫോണ്‍

മേരാ പെഹ് ലാ സ്മാര്‍ട്ട് ഫോണ്‍ എന്ന പേരിലാണ് ബണ്ടില്‍ ഓഫറുകളുമായി എയര്‍ടെല്‍ 4ജി ഫോണ്‍ പുറത്തിറക്കുന്നത്. റിലയന്‍സ് ജിയോയുടെ ഓഫര്‍ പെരുമഴയ്ക്കിടയില്‍ വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണ് എയര്‍ടെല്ലിന്‍റെ 4ജി ഫോണിന്‍റെ കടന്നുവരവ്.

ഓഫറുകളും റീച്ചാര്‍ജും

ഓഫറുകളും റീച്ചാര്‍ജും

എയര്‍ടെല്‍ 4-ജി ഫോണിനൊപ്പം 2,899 രൂപ നല്‍കി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 36 മാസത്തെ തുടര്‍ച്ചയായ 169 രൂപ റീച്ചാര്‍ജുകള്‍ ലഭിക്കും. ഫോണ്‍ വാങ്ങി 18 മാസത്തിന് ശേഷം 500 രൂപയും, മൂന്ന് വര്‍ഷത്തിന് ശേഷം 1000 രൂപയും റീഫണ്ട് ചെയ്യുമെന്ന് എയര്‍ടെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഡ്യുവല്‍ സിം സൗകര്യമുള്ള ആന്‍ഡ്രോയ്ഡ് ഫോണില്‍ വാട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയും ലഭിക്കും.

എല്ലാം ആപ്പുകളും

എല്ലാം ആപ്പുകളും

ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന എല്ലാ ആപ്പുകളും ലഭ്യമാകുന്ന ഫോണായിരിക്കും എയര്‍ടെല്‍ പുറത്തിറക്കുന്നത്. ജിയോയില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാനും ഫോണില്‍ സാധിക്കുമെന്നും ഉപയോഗിക്കാന്‍ എല്ലാത്തരം ആളുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഫോണായിരിക്കും പുറത്തിറക്കുകയെന്നും ഇക്കണോമിക്സ് ടൈംസ് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 കാര്‍ബണ്‍ എയര്‍ടെല്ലിനൊപ്പം!

കാര്‍ബണ്‍ എയര്‍ടെല്ലിനൊപ്പം!

എയര്‍ടെല്ലിന് വേണ്ടി കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നതായി മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ലാവ, കാര്‍ബണ്‍ എന്നീ കമ്പനികള്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ബണുമായി ചേര്‍ന്ന് എയര്‍ടെല്‍ 4 ജി ഫോണ്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

പോരാട്ടം ശക്തം

പോരാട്ടം ശക്തം

റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊപ്പം ടെലികോം വിപണിയില്‍ പോരാട്ടം ശക്തമാക്കാനാണ് ജിയോയുടെ മുഖ്യ എതിരാളിയായ എയര്‍ടെല്ലിന്‍റെ ശ്രമം. റിലയന്‍സ് ജിയോ 1500 രൂപയ്ക്ക് 4ജി വോള്‍ട്ട് സംവിധാനമുള്ള ഫോണാണ് പുറത്തിറക്കുന്നത്. ഡെപ്പോസിറ്റായി സ്വീകരിക്കുന്ന 1500 രൂപ മൂന്ന് വര്‍ഷത്തിന് ശേഷം ഉപയോക്താക്കള്‍ക്ക് തിരിച്ചുനല്‍കുകയും ചെയ്യും.

ജിയോ ഫീച്ചര്‍ ഫോണിനൊപ്പം

ജിയോ ഫീച്ചര്‍ ഫോണിനൊപ്പം

ഫീച്ചര്‍ ഫോണിനൊപ്പമുള്ള ഓഫറുകള്‍ പ്രതിദിനം 500 എംബി ഡാറ്റയ്ക്ക് പുറമേ ഫോണിനൊപ്പം ജിയോ ധൻ ധനാ ധൻ ഓഫർ പ്രകാരം പ്രതിമാസം വെറും 153 രൂപാ റീച്ചാർജ്ജിൽ അൺലിമിറ്റഡ് ഡാറ്റ, വോയ്സ് കോൾ, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും. ഓരോ മാസവും 50 ലക്ഷം ഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. 1500 രൂപ ഡെപ്പോസിറ്റില്‍ രാജ്യത്ത് 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറങ്ങുന്നതോടെ രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിക്കുമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍. സൗജന്യവോയ്സ് കോളും 4ജി ഡാറ്റ സ്ട്രീമിംഗുമാണ് ഫീച്ചര്‍ ഫോണിനൊപ്പം പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ഓഫറുകള്‍.

 ഫോണിന്‍റെ വില

ഫോണിന്‍റെ വില

ആദ്യം ബുക്ക് ചെയ്യുന്ന ക്രമത്തിലായിരിക്കും ഫോൺ വിതരണം ആരംഭിക്കുകയെന്നും 36 മാസത്തെ ഉപയോ​ഗത്തിന് ശേഷം സെക്യൂരിറ്റിയായി നിക്ഷേപിച്ച തുക ഉപയോക്താക്കൾക്ക് തിരിച്ചുനൽകുമെന്നും അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. ഓരോ മാസവും 50 ലക്ഷം ഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. 1500 രൂപ ഡെപ്പോസിറ്റില്‍ രാജ്യത്ത് 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറങ്ങുന്നതോടെ രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിക്കുമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍. വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കുന്നതെന്നായിരുന്നു അംബാനി നല്‍കിയ വിശദീകരണം.

cmsvideo
  ജിയോയെ വെല്ലാന്‍ 2500 രൂപയുടെ സ്മാര്‍ട്ട് ഫോണുമായി എയര്‍ടെല്‍ | Oneindia Malayalam
  ആകര്‍ഷക ഫീച്ചറുകള്‍

  ആകര്‍ഷക ഫീച്ചറുകള്‍


  ആല്‍ഫാ ന്യൂമെറിക് കീ ബോര്‍ഡ്, 2.4 ഇഞ്ച് ക്യൂവിജിഎ ഡിസ്പ്ലേ, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, ടോര്‍ച്ച് ലൈറ്റ്, എഫ്എം റേഡിയോ എന്നിവയാണ് സിംഗിള്‍ സിം കാര്‍ഡുള്ള ഫോണിലുള്ളത്. എന്നാല്‍ 4ജി വോള്‍ട്ട് നെറ്റ് വര്‍ക്കില്‍ മാത്രമേ ഫോണ്‍ പ്രവര്‍ത്തിക്കുകയുള്ളൂ. . 22 ഭാഷകളിലുള്ള വോയ്സ് കമാന്‍ഡുകളെ പിന്തുണയ്ക്കുന്ന ഫോണില്‍ എഫ് എം റോഡിയോ, പാനിക് ബട്ടണും ഫോണിലുണ്ടായിരിക്കും. ജിയോ ടിവി, ജിയോ മ്യൂസിക് എന്നീ ആപ്പുകളും ഫോണിലുണ്ടായിരിക്കും. റിലയന്‍സ് ജിയോ ഫോണില്‍ വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് യൂട്യൂബര്‍ ടെക്നിക്കല്‍ ഗുരുജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഫീച്ചര്‍ ഫോണില്‍ ഫേസ്ബുക്കും യൂട്യൂബും ലഭ്യമാകുമെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  English summary
  To compete with the Jio 4G feature phone, Airtel has partnered with Karbonn Mobiles to sell a 4G smartphone at a price of Rs 1,399.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്