കണക്കിൽപ്പെടാത്ത പണം നിക്ഷേപിച്ചവര്‍ കുടുങ്ങും!! ആദായനികുതി വകുപ്പ് പണി തുടങ്ങി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: നോട്ട് നിരോധനത്തിനിടെ കണക്കിൽപ്പെടാത്ത പണം നിക്ഷേപിച്ചവർക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. പത്ത് ലക്ഷമോ അതിലധികമോ തുക നിക്ഷേപം നടത്തിയവർക്കാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുള്ളത്. 2016 നവംബർ എട്ടിന് ശേഷം നടത്തിയ നിക്ഷേപങ്ങൾ‍ ആദായനികുതി വകുപ്പ് ഏറെക്കാലമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിലനിടെയാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

2016 നവംബർ‍ എട്ടിനാണ് കള്ളനോട്ടുകൾക്കും കള്ളപ്പണത്തിനും എതിരെയുള്ള പോരാട്ടത്തിന്റെ ഫലമായി 500, 1000 രൂപ നോട്ടുകൾ സർക്കാര്‍ അസാധുവാക്കിയത്. ഈ കാലയളവിൽ ബാങ്ക് നിക്ഷേപത്തിൽ കണക്കിൽ‍പ്പെടാത്ത പണമാണ് നിക്ഷേപിച്ചിട്ടുള്ളത്. ഈ പണത്തിന്റെ സ്ത്രോതസ്സുകൾ കണ്ടെത്താനുള്ള നീക്കങ്ങൾ നേരത്തെ തന്നെ ആദായനികുതി വകുപ്പ് നടത്തിയിരുന്നു.

 ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

നോട്ട് നിരോധനത്തിന് ശേഷം 15 ലക്ഷമോ അതിലധികം തുകയോ ബാങ്കുകളിൽ നിക്ഷേപിക്കുകയും ഇൻകം ടാക്സ് റിട്ടേൺ സമർ‍പ്പിക്കുകയും ചെയ്യാത്തവർക്കാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുള്ളത്. 2017- ഡിസംബറിനും 2018 ജനുവരിയ്ക്കും ഇടയിൽ 1,98,000ഓളം പേർ‍ക്കാണ് ആദായരനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടുള്ളത്. നോട്ട് നിരോധനത്തിനിടെ 5 ലക്ഷത്തിലധികം രുപ ബാങ്കുകളിൽ നിക്ഷേപിച്ചവര്‍ ഇന്‍കം ടാക്സ് റിട്ടേൺ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. സിബിഡിടി ചെയർ‍മാൻ സുനില്‍ ചന്ദ്രയെ ഉദ്ധരിച്ച് എഎൻഐയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 നോട്ടീസിന് മറുപടിയില്ല

നോട്ടീസിന് മറുപടിയില്ല

15 ലക്ഷമോ അതിലധികമോ തുക ബാങ്കുകളിൽ നിക്ഷേപിച്ച ശേഷം ഇന്‍കം ടാക്സ് റിട്ടേൺ സമർപ്പിക്കാതിരുന്നവർക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. എന്നാൽ നോട്ടീസ് കൈപ്പറ്റിയ 1.98 ലക്ഷം പേർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരക്കാർക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് വ്യക്തമാക്കിയിട്ടുണ്ട്.

മൂവായിരത്തോളം പേർക്ക് നോട്ടീസ്

മൂവായിരത്തോളം പേർക്ക് നോട്ടീസ്

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആദായനികുതിയുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം പേർക്ക് കേസെടുത്തിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. നികുതി വെട്ടിപ്പ്, നികുതി അടയ്ക്കുന്നതിൽ‍ വീഴ്ച വരുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഇ- അസെസ്മെന്റ്

ഇ- അസെസ്മെന്റ്


ആദായനികുതി വകുപ്പിന്റെ പ്രവർത്തനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഇ- അസെസ്മെന്‍റിൽ ശ്രദ്ധകേന്ദ്രീകരിച്ച് വരികയാണെന്നും സിബിഡിടി ചെയർ‍മാൻ സുനില്‍ ചന്ദ്രയെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഓണ്‍ലൈനായി ആദായനികുതി സമർപ്പിക്കുന്നതിനുള്ള നീക്കങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായും സിബിഡിടി ചെയർമാന്‍ വ്യക്തമാക്കി.

English summary
The Income Tax (IT) department has issued nearly two lakh notices to persons who deposited unaccounted sum of Rs. 15 lakh or more in their accounts during the demonetisation period in November 2016.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്