ദുബായിലെ പ്രവാസികള്‍ക്ക് ഇരുട്ടടി...ഇനി സ്വര്‍ണം തൊട്ടാല്‍ പൊള്ളും..വില മുകളിലോട്ട്.

  • Posted By:
Subscribe to Oneindia Malayalam

ദുബായ് : ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ വലിയൊരളവോളം നിക്ഷേപം സ്വര്‍ണമാണ്. നിക്ഷേപം സ്വര്‍ണമായി സൂക്ഷിക്കുന്നതിന് ഗുണങ്ങള്‍ ഏറെയുണ്ട് എന്നത് തന്നെ കാരണം. ഗള്‍ഫിലെ പ്രവാസികള്‍ സ്വര്‍ണം വാങ്ങാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ദുബായ് നഗരത്തെയാണ്.

ദുബായില്‍ സ്വര്‍ണത്തിന് വില കുറവാണ് എന്നതാണ് സ്വര്‍ണം വാങ്ങാനുള്ള പ്രിയപ്പെട്ട സ്ഥലമായി ദുബായിയെ മാറ്റാനുള്ള കാരണം. എന്നാല്‍ പ്രവാസികള്‍ക്ക് ഒട്ടും സന്തോഷകരമല്ലാത്ത വാര്‍ത്തയാണ് വരുന്നത്. ദുബായിൽ സ്വര്‍ണം ഇനി കുറഞ്ഞ വിലയ്ക്ക് ലഭിക്കില്ല.

നികുതി പാരയായി

വില കുറവാണ് എന്നതിനാല്‍ വിവാഹ സ്വര്‍ണാഭരണങ്ങളക്കം വാങ്ങാന്‍ പ്രവാസികള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് ദുബായിയെ ആണ്. അടുത്തിടെ സ്വര്‍ണ ഇറക്കുമതിക്ക് 5 ശതമാനം നികുതി കൂട്ടിയതാണ് വില കൂടാന്‍ കാരണം.

വില ഒന്നാകും

ദുബൈയില്‍ വില്‍പന നടത്തുന്ന സ്വര്‍ണത്തിന്റെ 45 മുതല്‍ 50 ശതമാനം വരെ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നതാണ്. സ്വര്‍ണം ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ വില തന്നെയാവും സ്വര്‍ണത്തിന് ദുബൈയിലും നല്‍കേണ്ടി വരിക.

വേറെയുമുണ്ട് കാര്യങ്ങൾ

പ്രവാസികള്‍ക്കും ദുബൈയിലെത്തുന്ന ഇന്ത്യക്കാര്‍ക്കും കുറഞ്ഞ വില നല്‍കി സ്വര്‍ണം വാങ്ങാനുള്ള കേന്ദ്രമായിരുന്നു ദുബൈ. വിലക്കുറവും ഗുണനിലവാരവുമല്ലാതെ മറ്റൊരു കാരണം കൂടിയുണ്ട് ഇതിന് പിന്നില്‍.
ഇന്ത്യയിലേക്ക് പോകുമ്പോള്‍ നിശ്ചിത അളവ് സ്വര്‍ണം ദേഹത്തുണ്ടെങ്കില്‍ 10 ശതമാനം കസ്റ്റംസ് നികുതി കൊടുക്കേണ്ട.

ഇന്ത്യയ്ക്ക് മെച്ചം

നികുതി വന്ന് വില കൂടിയതോടെ ഇനി സ്വര്‍ണം വാങ്ങാന്‍ പ്രവാസികള്‍ക്ക് ഇന്ത്യന്‍ വിപണിയെ ആശ്രയിക്കേണ്ടി വരും. ഇന്ത്യയിലെ സ്വര്‍ണ വിപണിയ്ക്കും ആഭ്യന്തര മാര്‍ക്കറ്റിനും ഇത് പുതിയ ഉണര്‍വ് നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കയറ്റുമതിക്ക് നികുതിയില്ല

ഇന്ത്യയില്‍ നിന്നും ദുബൈയിലേക്ക് കയറ്റുമതി ചെയ്യുന്ന സ്വര്‍ണം അവിടെ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഇങ്ങനെ കയറ്റുമതി ചെയ്യുന്ന സ്വര്‍ണത്തിന് നികുതി ബാധകമല്ല. ദുബൈയിലെത്തുന്ന സ്വര്‍ണത്തെ മാത്രമാണ് നികുതി ബാധിക്കുക.

ഇന്ത്യയിൽ വില കൂടി

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യന്‍ സ്വര്‍ണവിപണി ക്ഷീണത്തിലാണ്. വിലയില്‍ വന്‍ ഇടിവാണ് കുറച്ച് നാളുകളായി രേഖപ്പെടുത്തുന്നത്. ആഗോള വിപണിയിലെ വ്യതിയാനം മൂലം ഇന്ന് വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന് 21,520 ആണ് ഇന്നത്തെ വില.

English summary
After the new import tax, gold in Dubai will be more expensive. As a result the cost will be same in India and Dubai.
Please Wait while comments are loading...