കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറും 10മണിക്കൂറുകള്‍ കൊണ്ട് ഫ്ലിപ്കാര്‍ട്ട് വിറ്റത് അഞ്ച് ലക്ഷം ഫോണുകള്‍

  • By Sruthi K M
Google Oneindia Malayalam News

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ഫ്ലിപ്കാര്‍ട്ട് ജനശ്രദ്ധയേറുന്നു. സ്‌നാപ് ഡിലേഴ്‌സിനെയൊക്കെ മറികടന്നാണ് ഫ്ലിപ്കാര്‍ട്ടിന്റെ വില്പന നടക്കുന്നത്. ഉത്സവ സീസണ്‍ പ്രമാണിച്ച് വില കുറച്ച് ആള്‍ക്കാരെ കൈയ്യിലെടുത്തിരിക്കുന്നത് ഫ്ലിപ്കാര്‍ട്ടാണെന്ന് പറയാം.

കാരണം, പത്ത് മണിക്കൂറിനുള്ളില്‍ ഫ്ലിപ്കാര്‍ട്ട് വിറ്റത് അഞ്ച് ലക്ഷം ഫോണുകളാണെന്നാണ് പറയുന്നത്. ഉത്സവ സീസണ്‍ പ്രമാണിച്ച് ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് , സ്‌നാപ്ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപര സൈറ്റുകള്‍ വമ്പിച്ച വിലക്കുറവിലാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.

flipkart

ഒക്ടോബര്‍ പതിമൂന്നു മുതല്‍ ആരംഭിച്ച ഓഫറുകള്‍ പതിനേഴു വരെ മാത്രമേ ലഭ്യമാകുകയുള്ളൂ. അതുകൊണ്ടു തന്നെ ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ വാങ്ങി കൂട്ടാനുള്ള തിരക്കിലാണത്രേ. ദ ബിഗ് ബില്യണ്‍ സെയില്‍സ് എന്ന പേരിലാണ് ഫ്ലിപ്കാര്‍ട്ട് വില്‍പ്പന നടത്തുന്നത്. പത്തു മണിക്കൂറിനുള്ളില്‍ വിറ്റ അഞ്ച് ലക്ഷം മൊബൈലില്‍ 75 ശതമാനവും ഫോര്‍ ജി ആണെന്നാണ് വ്യക്തമാക്കുന്നത്.

ഓഫറുകളില്‍ ഫോര്‍ ജി സ്മാര്‍ട്ട്‌ഫോണിനെയും ഉള്‍പ്പെടുത്തിയിരുന്നു. ഫോര്‍ ജി സ്മാര്‍ട്ട് ഫോണിനാണ് ആവശ്യക്കാര്‍ കൂടുതലെന്നും ഇതിലൂടെ വ്യക്തമാകുന്നു. ബെംഗളൂരു, ദില്ലി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ നിന്നുളളവരാണ് പകുതിയിലേറെ ഉപഭോക്താക്കളും.

English summary
Flipkart says it sold five lakh mobile handsets in 10 hours after mobile offers went live on day three of the Flipkart Big Billion Days sale.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X