ടാറ്റ മുതല്‍ ഇന്‍ഡിഗോ വരെ...എയര്‍ ഇന്ത്യയെ ആരു വാങ്ങും..?

Subscribe to Oneindia Malayalam

ദില്ലി: എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയതോടെ നഷ്ടത്തിലോടുന്ന കമ്പനിയെ ആര് ഏറ്റെടുക്കും എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടു പിടിച്ച് നടക്കുകയാണ്. 6000 ത്തോളം കോടി രൂപയുടെ കടമുള്ള 'ആകാശങ്ങളുടെ മഹാരാജാവിനെ ആര് ഏറ്റെടുക്കുമെന്നാണ് ഇനിയറിയേണ്ടത്. ഇതില്‍ 30,000 കോടി രൂപയുടെ കടം എഴുതിത്തള്ളാനാണ് നീതി ആയോഗിന്റെ നിര്‍ദ്ദേശം. 21,000 കോടി രൂപയുടെ കടം എയര്‍ക്രാഫ്റ്റ് സംബന്ധമാണ്. 8,000 കോടി രൂപയുടേത് പ്രവര്‍ത്തനമൂലധനം സംബന്ധിച്ചുള്ളതുമാണ്. ആകെ കടത്തിന്റെ പകുതി സര്‍ക്കാര്‍ വഹിക്കും. ബാക്കി പകുതിയാണ് ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്.

എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നുതുമായി ബന്ധപ്പെട്ട് ടാറ്റ,സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയവരുടെ പേരുകളെല്ലാം ഉയര്‍ന്നു കേട്ടിട്ടുണ്ട്. കടക്കെണിയിലുള്ള എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. ഇന്‍ഡിഗോ ആണ് അവസാനമായി എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചത്.

ഇന്‍ഡിഗോക്ക് താത്പര്യം

ഇന്‍ഡിഗോക്ക് താത്പര്യം

എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ഇന്‍ഡിഗോക്ക് താത്പര്യമുള്ളതായി സിവില്‍ ആന്‍ഡ് ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗബേ ആണ് അറിയിച്ചത്. എന്നാല്‍ ഇന്‍ഡിഗോ ഇതു സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ നല്‍കിയിട്ടില്ല. ആഭ്യന്തര വിപണി നിക്ഷേപത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈനാണ് ഇന്‍ഡര്‍ ഗ്ലോബ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ്.

ആദ്യം പുറത്തു വന്നത് ടാറ്റയുടെ പേര്

ആദ്യം പുറത്തു വന്നത് ടാറ്റയുടെ പേര്

നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ എയര്‍ ഇന്ത്യക്ക് വീട്ടിലേക്കുള്ള തിരിച്ചുപോക്കു കൂടിയായിരിക്കും അത്. ടാറ്റ എയര്‍ലൈന്‍സ് ആണ് പിന്നീട് എയര്‍ ഇന്ത്യയായി മാറിയത് എന്നുള്ളത് ചരിത്രം. 1953 ലാണ് ടാറ്റ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയായി മാറുന്നതും സര്‍ക്കാര്‍ ഉടമസ്ഥതയിലാകുന്നതും. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള ശ്രമങ്ങള്‍ ടാറ്റ ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്‌പൈസ്‌ജെറ്റിനും താത്പര്യം..?

സ്‌പൈസ്‌ജെറ്റിനും താത്പര്യം..?

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രശംസ നേടിയ സ്‌പൈസ് ജെറ്റിനും എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ വ്യോമയാന മന്ത്രാലയം താത്പര്യം കാണിച്ചില്ലെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ധൈര്യമില്ലെന്ന് മഹീന്ദ്ര ഗ്രൂപ്പ്

ധൈര്യമില്ലെന്ന് മഹീന്ദ്ര ഗ്രൂപ്പ്

നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയെ ഏറ്റെടുക്കണമെങ്കില്‍ അപാര ധൈര്യം വേണമെന്നും കമ്പനിയെ ഏറ്റെടുക്കാന്‍ മാത്രം ധൈര്യം തനിക്കില്ലെന്നും ഇന്ത്യന്‍ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് മേധാവിയുമായ ആനന്ദ് മഹീന്ദ്ര പറഞ്ഞിരുന്നു. ഒരു ധൈര്യമുള്ള വ്യക്തിയായാണ് താന്‍ തന്നെത്തന്നെ കണക്കാക്കുന്നത്. പക്ഷേ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ മാത്രം ധൈര്യം തനിക്കില്ലെന്നാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്.

സ്വകാര്യ സംരംഭകരെ പ്രീതിപ്പെടുത്താനാണെന്ന് കോണ്‍ഗ്രസ്

സ്വകാര്യ സംരംഭകരെ പ്രീതിപ്പെടുത്താനാണെന്ന് കോണ്‍ഗ്രസ്

എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്ര നീക്കം സ്വകാര്യ സംരംഭകരെ പ്രിതിപ്പെടുത്താനെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കേന്ദ്രത്തിന്റെ നീക്കത്തിനു പിന്നില്‍ ഇതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കറ് അയ്യര്‍ ആരോപിച്ചു. എയര്‍ ഇന്ത്യ സ്വകാര്യ വ്യക്തിയുടെ കയ്യിലായാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന സംവരണം റദ്ദാകുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍കെയും പറഞ്ഞിരുന്നു.

വില്‍പന എങ്ങനെ

വില്‍പന എങ്ങനെ

എയര്‍ ഇന്ത്യ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു മുന്നില്‍ മൂന്ന് സാധ്യതകളുണ്ട്.100 ശതമാനം ഓഹരികളും വില്‍ക്കുക എന്നതാണ് ആദ്യത്തേത്. 74 ശതമാനം ഓഹരികള്‍ വില്‍ക്കുക എന്നതാണ് രണ്ടാമത്തെ സാധ്യത. 49% ഓഹരി സര്‍ക്കാരിന്റെ കൈവശം വെയ്ക്കുക എന്നതാണ് മൂന്നാമത്തേത്. എത്ര ശതമാനം വില്‍ക്കണം എന്ന കാര്യത്തില്‍ ക്യാബിനറ്റ് അന്തിമ തീരുമാനം എടുക്കാനിരിക്കുന്നതേയുള്ളൂ.

ആഭ്യന്തര സര്‍വ്വീസില്‍ പിന്നിലായി

ആഭ്യന്തര സര്‍വ്വീസില്‍ പിന്നിലായി

ആഭ്യന്തര സര്‍വ്വീസില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്ന എയര്‍ ഇന്ത്യ ഇപ്പോള്‍ ഇന്‍ഡിഗോയ്ക്കും ജെറ്റ് എയര്‍വേസിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്. നിലവില്‍ എയര്‍ ഇന്ത്യക്ക് 60,000 കോടി രൂപയോളം കടമുണ്ട്.

English summary
PM Modi-led government on June 28, gave the approval to privatise beleaguered Air India. From Tata to IndiGo, here is a list of probable future owners of the airline.
Please Wait while comments are loading...