Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയും യുഎഇയും ഏഴയലത്തില്ല; സ്വര്‍ണം കൂമ്പാരമാക്കി ഇന്ത്യ ഒന്നാം സ്ഥാനത്ത്... പുതിയ കണക്ക് പുറത്ത്

ക്രൂഡ് ഓയില്‍ ശേഖരത്തിലും കയറ്റുമതിയിലും മുന്‍നിരയിലുള്ള ജിസിസി രാജ്യങ്ങളെ പിന്നിലാക്കി സ്വര്‍ണ ശേഖരത്തില്‍ ഇന്ത്യയുടെ കുതിപ്പ്. സ്വര്‍ണം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. സ്വര്‍ണശേഖരം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണ് എന്ന് മനസിലാക്കിയാണ് അടുത്ത കാലത്ത് ഇന്ത്യ മഞ്ഞലോഹത്തില്‍ നോട്ടമിട്ടത്.

ഡോളര്‍ ശേഖരമായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഓരോ രാജ്യങ്ങളും അവരുടെ കരുത്തായി കരുതിയിരുന്നത്. എത്രത്തോളം ഡോളര്‍ കരുതല്‍ ധനമായുണ്ടോ അത്രയും ഭദ്രമാണ് സാമ്പത്തിക രംഗം എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ യഥേഷ്ടം ഡോളര്‍ കൈവശമുണ്ടായിരുന്ന റഷ്യ അമേരിക്കയുടെ ഉപരോധം കാരണം കുരുക്കിലായതോടെയാണ് ലോക രാജ്യങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയത്.

gold india

യുക്രൈനെതിരായ സൈനിക നടപടി ആരംഭിച്ച റഷ്യയെ അമേരിക്ക പ്രതിരോധത്തിലാക്കിയത് ഡോളര്‍ ഇടപാട് മരവിപ്പിച്ചുകൊണ്ടാണ്. ഇതോടെ കൈവശമുള്ള ക്രൂഡ് ഓയില്‍ വന്‍തോതില്‍ വില കുറച്ച് വിറ്റ് പണം സമ്പാദിക്കേണ്ട അവസ്ഥ വന്നു റഷ്യയ്ക്ക്. ചൈനയും ഇന്ത്യയുമെല്ലാം ഈ അവസരം മുതലാക്കി. അതോടെ മറ്റൊരു വികാരം കൂടി ലോകത്ത് ശക്തിപ്പെട്ടു. ഡോളര്‍ അത്ര വിശ്വസ്ത കറന്‍സിയല്ല എന്ന കാര്യം.

ചൈന സ്വന്തം കറന്‍സികളില്‍ വ്യാപാരം നടത്താന്‍ തുടങ്ങി. ഇന്ത്യയും യുഎഇയും സമാനമായ രീതി സ്വീകരിച്ചു. കൂടാതെ കൂടുതല്‍ രാജ്യങ്ങള്‍ ഡീ ഡോളറൈസേഷനില്‍ ആകൃഷ്ടരായി. അധികാരമേല്‍ക്കും മുമ്പ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കി. ഡോളര്‍ വിട്ട് കളിച്ചാല്‍ 100 ശതമാനം ഇറക്കുമതി നികുതി ചുമത്തും എന്നായിരുന്നു ട്രംപിന്റെ ഭീഷണി.

അതിനിടെയാണ് സ്വര്‍ണം കരുതല്‍ ധനമായി സൂക്ഷിക്കാന്‍ എല്ലാ രാജ്യങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. കേന്ദ്ര ബാങ്കുകള്‍ മുഖേനയാണ് രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങുന്നത്. ഒക്ടോബറിലെ കണക്കില്‍ ഇന്ത്യയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഒക്ടോബറിലെ കണക്കില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയ രാജ്യം ഇന്ത്യയാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത് തുര്‍ക്കിയും പോളണ്ടും.

ഒക്ടോബറില്‍ 27 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ വഴി ഇന്ത്യ വാങ്ങിയത്. ഈ വര്‍ഷം ഇതുവരെ ഇന്ത്യ സ്വന്തമാക്കിയത് 77 ടണ്‍ സ്വര്‍ണം. 2023ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ചിരട്ടി വരുമിത്. തുര്‍ക്കിയുടെ ഈ വര്‍ഷത്തെ സ്വര്‍ണം ശേഖരം 72 ടണ്ണും പോളണ്ടിന്റെത് 69 ടണ്ണുമാണ്. മാസക്കണക്കുകള്‍ ഇങ്ങനെയാണെങ്കിലും സ്വര്‍ണ ഖനനത്തിലും എല്ലാ രാജ്യങ്ങളും ശ്രദ്ധയൂന്നുകയാണിപ്പോള്‍.

അടുത്തിടെ ചൈനയില്‍ കണ്ടെത്തിയ സ്വര്‍ണ ഖനി ലോകത്തെ ഏറ്റവും വലിയതാണ് എന്നാണ് വിലയിരുത്തല്‍. ഇറാനിലെ കിഴക്കന്‍ മേഖലയിലെ ഖനിയില്‍ നേരത്തെ കരുതിയതിലും കൂടുതല്‍ സ്വര്‍ണമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയാകട്ടെ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയുമാണ്. ക്രൂഡ് ഓയിലില്‍ സൗദി അറേബ്യയും യുഎഇയും റഷ്യയുമൊക്കെ കേമന്മാരാണെങ്കിലും സ്വര്‍ണത്തില്‍ ഇന്ത്യ കരുത്ത് കാട്ടുന്നു എന്നാണ് പുതിയ കണക്കുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+